ജിഎസ്ടി ബില്ല്  പാസാക്കുന്നതിന് തടസ്സം സര്‍ക്കാര്‍: സിപിഎം

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) ബില്ല് പാസാക്കുന്നതിനു തടസ്സം കേന്ദ്രസര്‍ക്കാര്‍ തന്നെയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സര്‍ക്കാരില്‍ ഒരുവിഭാഗം ജിഎസ്ടി ബില്ല് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജിഎസ്ടി ബില്ലില്‍ സമവായമുണ്ടാക്കാന്‍ സര്‍വകക്ഷിയോഗം വിളിച്ചുകൂട്ടാന്‍ തങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതുവരെ അതുണ്ടായിട്ടില്ല. ജിഎസ്ടി ബില്ല് സര്‍ക്കാര്‍ തന്നെ അട്ടിമറിക്കുകയാണോ എന്നാണു സംശയം. പാര്‍ലമെന്റിന് പുറത്ത് ബിജെപിക്ക് അജണ്ടയുണ്ട്. പാര്‍ലമെ ന്റ് പ്രവര്‍ത്തിപ്പിക്കാതിരിക്കാനുള്ള പദ്ധതിയാണിത്. പാര്‍ലമെ ന്റ് സമ്മേളിക്കുമ്പോള്‍ ശ്രദ്ധ വഴിതിരിച്ചുവിടുന്ന നടപടികള്‍ സര്‍ക്കാര്‍ സാധാരണ സ്വീകരിക്കാറില്ല. അരുണാചലിലും ഡ ല്‍ഹി മുഖ്യമന്ത്രിയുടെ ഓഫിസിലും നടന്ന സംഭവങ്ങള്‍ അതാണു സൂചിപ്പിക്കുന്നത്. എന്നാല്‍, മധ്യപ്രദേശിലെ വ്യാപം കുംഭകോണത്തിലും രാജസ്ഥാനില്‍ ലളിത് മോദി വിഷയത്തിലും എന്തുസംഭവിെച്ചന്നു യെച്ചൂരി ചോദിച്ചു.
ജിഎസ്ടി ബില്ല് പാസാക്കാ ന്‍ പ്രതിപക്ഷം അനുവദിക്കുന്നില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, ബില്ലിനെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോ ള്‍ നരേന്ദ്രമോദി എതിര്‍ത്തിരുന്നെന്ന് എല്ലാവര്‍ക്കും അറിയാം- അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top