ജിഎസ്ടി പ്രളയ സെസ്സ്: സമവായം തേടാന്‍ തീരുമാനം

ന്യൂഡല്‍ഹി: കേരളത്തിനു പ്രളയ ദുരിതാശ്വാസ സഹായമെന്ന നിലയില്‍ ജിഎസ്ടിയില്‍ അധിക സെസ്സ് ചുമത്തുന്നതു സംബന്ധിച്ച് വിവിധ സംസ്ഥാനങ്ങളുടെ സമവായം തേടാന്‍ ജിഎസ്ടി കൗണ്‍സില്‍ ഉപസമിതി യോഗത്തില്‍ തീരുമാനം. അതിനായി പ്രത്യേക ചോദ്യാവലി തയ്യാറാക്കി സംസ്ഥാനങ്ങള്‍ക്ക് അയച്ചുകൊടുക്കാന്‍ തീരുമാനിച്ചതായി ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. കേരളത്തെ സംബന്ധിച്ചിടത്തോളം ദേശീയ, സംസ്ഥാന ദുരിതാശ്വാസ ഫണ്ടുകളില്‍ നിന്നുള്ള ധനം അപര്യാപ്തമാണ്. ഈ സാഹചര്യത്തിലാണ് ചില ഉല്‍പന്നങ്ങള്‍ക്കു ദേശീയാടിസ്ഥാനത്തില്‍ ജിഎസ്ടിയില്‍ അധിക സെസ്സ് ചുമത്തിഅധിക വിഭവസമാഹരണത്തിന് കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ ധാരണയായത്.

RELATED STORIES

Share it
Top