ജിഎസ്ടി: പരസ്യത്തിനായി ചെലവാക്കിയത് 132.38 കോടി

ന്യൂഡല്‍ഹി: ചരക്കുസേവന നികുതിയുമായി (ജിഎസ്ടി) ബന്ധപ്പെട്ട് അച്ചടി മാധ്യമങ്ങള്‍ പരസ്യങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 132.38 കോടി രൂപ ചെലവഴിച്ചതായി കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം. വിവരാവകാശ അപേക്ഷയ്ക്കു നല്‍കിയ മറുപടിയിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്ക് മാത്രം 126.93 കോടി രൂപ ചെലവഴിച്ചു. വാതില്‍പ്പുറ പരസ്യങ്ങള്‍ക്കായി അഞ്ചുകോടിയിലധികം രൂപയും ചെലവഴിച്ചു. അതേസമയം, ഇലക്ട്രോണിക് മാധ്യമങ്ങളില്‍ പരസ്യങ്ങള്‍ക്കായി പണം ചെലവഴിച്ചിട്ടില്ലെന്നും വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയില്‍ പറയുന്നു. ജിഎസ്ടി പ്രചാരണ പരസ്യങ്ങള്‍ക്കായി ബോളിവുഡ് താരം അമിതാഭ് ബച്ചനെയാണ് സര്‍ക്കാര്‍ ബ്രാന്‍ഡ് അംബാസഡറാക്കിയത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്നിനാണ് രാജ്യത്ത് ജിഎസ്ടി നടപ്പാക്കിയത്. ജിഎസ്ടി നടപ്പാക്കുന്നതിനു മുമ്പു പുതിയ നികുതി സമ്പ്രദായത്തെ പരിചയപ്പെടുത്തുന്നതിനടക്കമുള്ള പരസ്യങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയത്. പത്രങ്ങളില്‍ മുഴുവന്‍ പേജ് പരസ്യങ്ങളടക്കം പ്രസിദ്ധീകരിച്ചിരുന്നു.RELATED STORIES

Share it
Top