ജിഎസ്ടി ഓര്‍ഡിനന്‍സായി പുറത്തുവരുന്നത് ശരിയല്ല: ചെന്നിത്തലകോഴിക്കോട്: 173 വകുപ്പുകളുള്ള ജിഎസ്ടി ബില്ല് ഓര്‍ഡിനന്‍സായി പുറത്തുവരുന്നത് ശരിയായ നടപടിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിനായി പ്രത്യേക യോഗം വിളിച്ച് ചര്‍ച്ച നടത്തണമായിരുന്നു. രാജ്യത്ത് 26 സംസ്ഥാനങ്ങളില്‍ ജിഎസ്ടി ബില്ല് പാസാക്കിക്കഴിഞ്ഞു എന്നിരിക്കെ മറ്റു സംസ്ഥാനങ്ങള്‍ കാണിച്ച മാതൃക എല്‍ഡിഎഫ് സര്‍ക്കാരും കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജേക്കബ് തോമസിനെ ഐഎംജി ഡയറക്ടറായി നിയമിച്ചുള്ള ഉത്തരവിലൂടെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ യഥാര്‍ഥ മുഖമാണ് പുറത്തുവന്നിരിക്കുന്നത്. തത്തയുടെ സ്ഥാനം എവിടെയാണെന്നു വ്യക്തമായി. ഐഎംജി ഡയറക്ടറായി നിയമിച്ച് തത്തയുടെ കൈയും കാലും ഒടിച്ച് ഒരു മൂലയ്ക്കിരുത്തിയതായി അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം ആഘോഷം മാത്രമായിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ തുടര്‍ച്ചയല്ലാതെ പുതുതായി ഒരു പദ്ധതി പോലും നടപ്പാക്കാന്‍ സര്‍ക്കാരിനു സാധിച്ചിട്ടില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണ്. സംസ്ഥാനത്ത് പോലിസ് തലപ്പത്തും അഭിപ്രായവ്യത്യാസങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top