ജിഎസ്ടിയുടെ പേരില്‍ വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികള്‍ അവസാനിപ്പിക്കണം: കെവിവിഇഎസ്

പാലക്കാട്: ജിഎസ്ടിയുടെ പേരിലുള്ളവ്യാപാര ദ്രോഹ നടപടികള്‍അവസാനിപ്പിക്കണമെന്നും വാറ്റ് കാലഘട്ടത്തിലെ കണക്കുകള്‍ സംബന്ധിച്ച് വ്യാപാരികള്‍ക്ക് വന്‍ പിഴചുമത്തിക്കൊണ്ട് നോട്ടീസ് അയച്ച് പീഡിപ്പിക്കുന്ന നടപടികള്‍ നിര്‍ത്തിവെക്കണമെന്നും  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജോബി വി ചുങ്കത്ത് അധ്യക്ഷതവഹിച്ചു.
ജില്ലാ ജനറല്‍സെക്രട്ടറി പിഎം ഹബീബ്, ടികെ ഹെന്‍ട്രി, എം ഉണ്ണികൃഷ്ണന്‍, ഗോകുല്‍ദാസ്, യുഎം നാസര്‍, ഫിറോസ് ബാബു, എപി മുഹമ്മദ്, ഫൈസല്‍, അക്ബര്‍, കുര്യന്‍, ബാലകൃഷ്ണന്‍, പ്രേമദാസ് സംസാരിച്ചു. യോഗാനന്തരം പൂട്ടിക്കിടക്കുന്ന ജില്ലാവ്യാപാരഭവന്റെ താക്കോല്‍ ജില്ലാ പ്രസിഡന്റ ്‌ജോബിവി ചുങ്കത്തിന്റെയും മറ്റ്ജില്ലാ ഭാരവാഹികളുടെയും സാന്നിധ്യത്തില്‍ സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ ആര്‍ഡിയിയില്‍ നിന്നും ഏറ്റുവാങ്ങി. തുടര്‍ന്ന്‌വ്യാപാരഭവന്‍ പരിസരത്ത് നടന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ധീന്‍ അധ്യക്ഷതവഹിച്ചു.
ജോബിവി ചുങ്കത്ത്,  സേതുമാധവന്‍, ബാബുകോട്ടയില്‍ സംസാരിച്ചു. ജില്ലയില്‍ സംഘടന ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച് മുന്നോട്ടുപോവുമെന്ന് സംസ്ഥ ാന പ്രസിഡന്റ് അറിയിച്ചു.

RELATED STORIES

Share it
Top