ജിഎന്‍പിസി: ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും

തിരുവനന്തപുരം: ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജിഎന്‍പിസി) ഫേ—സ്ബുക്ക് ഗ്രൂപ്പിലെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നേമം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍, ഗ്രൂപ്പ് അഡ്മിന്‍ ടി എല്‍ അജിത്കുമാറി നെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ തീരുമാനം. വിദേശത്തേക്കു കടക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് പോലിസ് നോട്ടീസ് പുറപ്പെടുവിച്ചത്. നേരത്തേ ജിഎന്‍പിസി കൂട്ടായ്മയുടെ പേരില്‍ മദ്യസല്‍ക്കാരം ഒരുക്കിയ പാപ്പനംകോട്ടെ ബാര്‍ ഹോട്ടലില്‍ എക്‌സൈസ് പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. ജിഎന്‍പിസിക്കു സമാനമായ പേരുകളിലുള്ള കൂട്ടായ്മകള്‍ക്കെതിരേ തല്‍ക്കാലം നടപടിയെടുക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും എക്‌സൈസ് വ്യക്തമാക്കി.

RELATED STORIES

Share it
Top