ജാര്‍ഖണ്ഡ്: 12 പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് എതിരേ കേസ്

പാക്കൂര്‍: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ 12 നേതാക്കള്‍ക്കെതിരേ ജാര്‍ഖണ്ഡ് പോലിസ് കേസെടുത്തു. ദേശവിരുദ്ധ പ്രവര്‍ത്തനമാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. പാക്കൂര്‍ ജില്ലയിലെ സംഘടനയുടെ 60 പ്രവര്‍ത്തകര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഈ മാസം 22ന് ചന്ദ്രപാഡ ഗ്രാമത്തിലെ പോപുലര്‍ ഫ്രണ്ട് ഓഫിസ് റെയ്ഡ് ചെയ്ത പോലിസ്, സംഘടനയുടെ പതാകകളും ലഘുലേഖകളും കംപ്യൂട്ടറുകളും പിടിച്ചെടുത്തിരുന്നു. അതിനു തൊട്ടുപിന്നാലെയാണു കേസെടുത്തിരിക്കുന്നത്. ഈ മാസം 21നാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ചത്.
സംഘടനയുടെ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ബദൂദ്, പാക്കൂര്‍ ജില്ലാ സെക്രട്ടറി അബ്ദുല്‍ ഹനന്‍, സംസ്ഥാന കമ്മിറ്റി അംഗം ഹബീബുര്‍റഹ്മാന്‍, സംസ്ഥാന സെക്രട്ടറി ഷമീം അഖ്തര്‍ എന്നിവരടക്കമുള്ളവര്‍ക്കെതിരേയാണ് കേസ്.

RELATED STORIES

Share it
Top