ജാര്‍ഖണ്ഡ് നിരോധനത്തിനെതിരേ പോപുലര്‍ ഫ്രണ്ട് ഐക്യദാര്‍ഢ്യ സംഗമം നാളെ കോഴിക്കോട്ട്‌

കോഴിക്കോട്: ജാര്‍ഖണ്ഡ് മുതല്‍ ത്രിപുര വരെ; അവര്‍ നമ്മെ തേടിയെത്തും മുമ്പ് എന്ന പ്രമേയം ആസ്പദമാക്കി നടത്തുന്ന പ്രചാരണ പരിപാടികളുടെ ഭാഗമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതി നാളെ കോഴിക്കോട്ട് ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിക്കും.
വൈകീട്ട് 4.30ന് ടൗണ്‍ഹാളില്‍ ചേരുന്ന സംഗമത്തില്‍ ജാര്‍ഖണ്ഡിലെ ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്ത് പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ച ജനാധിപത്യവിരുദ്ധ നടപടിക്കെതിരേ രാഷ്ട്രീയ, മത, സാമൂഹിക രംഗങ്ങളിലെ പ്രമുഖര്‍ പ്രതിഷേധം രേഖപ്പെടുത്തും. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം അധ്യക്ഷത വഹിക്കും.


മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഒ അബ്ദുല്ല, പി കെ പാറക്കടവ്, തേജസ് ചീഫ് എഡിറ്റര്‍ എന്‍ പി ചെക്കുട്ടി, കെപിസിസി സെക്രട്ടറി അഡ്വ. കെ പ്രവീണ്‍ കുമാര്‍, പി അബ്ദുല്‍ മജീദ് ഫൈസി (എസ്ഡിപിഐ), എ വാസു (മനുഷ്യാവകാശ പ്രവര്‍ത്തകന്‍), കെ എസ് ഹരിഹരന്‍ (ആര്‍എംപി), എം ഷാജര്‍ഖാന്‍ (എസ്‌യുസിഐ), ഡോക്യുമെന്ററി സംവിധായകരായ ഗോപാല്‍ മേനോന്‍, രൂപേഷ്‌കുമാര്‍, ദലിത് ചിന്തകരായ കെ കെ ബാബുരാജ്, എ എസ് അജിത്കുമാര്‍, രമേശ് നന്മണ്ട (ബിഎസ്പി), ഒ പി ഐ കോയ (നാഷനല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ്), മുസ്തഫ പാലാഴി (വെല്‍ഫെയര്‍ പാര്‍ട്ടി), പ്രഫ. അബ്ദുല്‍ ഖാദര്‍ (കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍), എസ് എ അബൂബക്കര്‍ (ആം ആദ്മി പാര്‍ട്ടി), സി പി അബ്ദുല്‍ കരീം (എംഎസ്എസ്), വി ആര്‍ അനൂപ് (രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍), പി ടി ജനാര്‍ദനന്‍ (കെഡിഎഫ്), പി അംബിക (സാമൂഹിക പ്രവര്‍ത്തക), ഡെയ്‌സി ബാലസുബ്രമണ്യം (വിമണ്‍ ഇന്ത്യ മൂവ്‌മെന്റ്), എം ഹബീബ (നാഷനല്‍ വിമന്‍സ് ഫ്രണ്ട്) തുടങ്ങിയവര്‍ പങ്കെടുക്കും.

RELATED STORIES

Share it
Top