ജാര്‍ഖണ്ഡ് കൂട്ടബലാല്‍സംഗം: മൂന്നു പേര്‍ അറസ്റ്റില്‍

ഖുന്തി: ജാര്‍ഖണ്ഡിലെ കൊച്ചാങ് ഗ്രാമത്തിലെ സ്‌കൂളില്‍ ബോധവല്‍ക്കരണ നാടകം കളിക്കാനെത്തിയ അഞ്ചു സ്ത്രീകളെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയ കേസില്‍ മിഷനറി സ്‌കൂള്‍ മേധാവിയടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്തു. മിഷനറി സ്‌കൂള്‍ നടത്തുന്ന ഫാദര്‍ അല്‍ഫോന്‍സോ അലിയന്‍, തിരിച്ചറിയല്‍ പരേഡില്‍ അക്രമികളാണെന്നു കണ്ടെത്തിയ മറ്റു രണ്ടു പേര്‍ എന്നിവരാണ് അറസ്റ്റിലായതെന്ന് അഡീഷനല്‍ പോലിസ് ഡയറക്ടര്‍ ജനറല്‍ ആര്‍ കെ മലിക് അറിയിച്ചു. അക്രമികളെ സഹായിച്ചതിനും ആക്രമണത്തിനു പ്രേരിപ്പിച്ചതിനുമാണ് ഫാദര്‍ അല്‍ഫോന്‍സോക്കെതിരേ കേസെടുത്തത്. ഇദ്ദേഹത്തെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിട്ടുണ്ട്. അജുബ് സന്തിപുര്‍തി, ആഷിസ് ലോംഗോ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റു നാലു പ്രതികളെ കൂടി ഉടനെ അറസ്റ്റ് ചെയ്യുമെന്ന് പോലിസ് പറഞ്ഞു. സംഭവത്തില്‍ രണ്ടു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

RELATED STORIES

Share it
Top