ജാര്‍ഖണ്ഡില്‍ വീണ്ടും കൗമാരക്കാരിയെ ബലാല്‍സംഗം ചെയ്തു തീകൊളുത്തി

റാഞ്ചി: ജാര്‍ഖണ്ഡില്‍ കൗമാരക്കാരിയെ ബലാല്‍സംഗം ചെയ്തു തീകൊളുത്തി. ചാത്രയില്‍ കൗമാരക്കാരിയെ ബലാല്‍സംഗം ചെയ്തു തീകൊളുത്തി കൊലപ്പെടുത്തിയതിന്റെ നടുക്കം വിട്ടുമാറും മുമ്പേയാണ് അയല്‍വാസിയായ യുവാവ് 16കാരിയെ ബലാല്‍സംഗം ചെയ്തു തീകൊളുത്തിയത്.
റാഞ്ചിയില്‍ നിന്ന് 40 കി.മീ വടക്കുകിഴക്ക് മാറി പാകുര്‍ ജില്ലയില്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. 70 ശതമാനത്തിലധികം പൊള്ളലേറ്റ പെണ്‍കുട്ടി വെസ്റ്റ് ബംഗാളിലെ ബെര്‍ഹാംപൂരിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവത്തില്‍ അയല്‍വാസിയായ ബച്ചന്‍ മൊണ്ടാലിനെ പോലിസ് അറസ്റ്റ് ചെയ്തു.
വീട്ടുകാര്‍ പുറത്തുപോയ സമയത്ത് വീട്ടില്‍ അതിക്രമിച്ചുകയറിയ അക്രമി പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് തീകൊളുത്തുകയായിരുന്നു. ചാത്ര സംഭവത്തില്‍ 15 പേരെ അറസ്റ്റ് ചെയ്തിരുന്നു.

RELATED STORIES

Share it
Top