ജാര്‍ഖണ്ഡില്‍ മഹാസഖ്യംകോണ്‍ഗ്രസ് ചര്‍ച്ച തുടങ്ങി

ന്യൂഡല്‍ഹി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡില്‍ മഹാസഖ്യം രൂപീകരിക്കുന്നതിനു കോണ്‍ഗ്രസ് പ്രാദേശിക കക്ഷികളുമായി ചര്‍ച്ച തുടങ്ങി. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം), ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച (ജെവിഎസ്) എന്നീ കക്ഷികളുമായിട്ടാണു ചര്‍ച്ച നടക്കുന്നതെന്നു ജാര്‍ഖണ്ഡില്‍ എഐസിസി ചുമതലയുള്ള ആര്‍ പി എന്‍ സിങ് അറിയിച്ചു.
പിടിഐക്ക് അനുവദിച്ച അഭിമുഖത്തിലാണു സിങ് ഇക്കാര്യം പറഞ്ഞത്. ആര്‍ജെഡിയുമായും സമാന മനസ്‌കരായ മറ്റു പാര്‍ട്ടികളുമായും ചര്‍ച്ച നടക്കുന്നുണ്ട്. അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ പാര്‍ട്ടിയെ സജ്ജമാക്കുന്നുമുണ്ട്- അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തു രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ജെഎംഎം, ജെവിഎം, ആര്‍ജെഡി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നിവര്‍ പിന്തുണച്ചിരുന്നു. പാര്‍ട്ടിക്ക് ഏഴ് എംഎല്‍എമാര്‍ മാത്രമായിട്ടും ബിജെപി സ്ഥാനാര്‍ഥിയെ തോല്‍പിക്കാന്‍ കഴിഞ്ഞിരുന്നു. മെയില്‍ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിലും പ്രതിപക്ഷം കോണ്‍ഗ്രസ്സിനെ പിന്തുണച്ചിരുന്നു.
സില്ലി, ഗോമിയ നിയമസഭാ മണ്ഡലങ്ങള്‍ നിലനിര്‍ത്താന്‍ അതുവഴി കോണ്‍ഗ്രസ്സിന് സാധിച്ചു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 14 സീറ്റുകളില്‍ 12ഉം ബിജെപിയാണ് നേടിയത്.

RELATED STORIES

Share it
Top