ജാര്‍ഖണ്ഡില്‍ നാട്ടുകാര്‍ ഒരാളെ തല്ലിക്കൊന്നു

ലതേഹര്‍ (ജാര്‍ഖണ്ഡ്): സംഘടനാ പ്രവര്‍ത്തനത്തിനായി പണപ്പിരിവ് നടത്തുന്നതിനിടെ ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടം ഒരാളെ തല്ലിക്കൊന്നു. ലതേഹര്‍ ജില്ലയിലെ ബരിയാത് ഗ്രാമത്തില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ജാര്‍ഖണ്ഡ് ജന്‍ മുക്തി പരിഷത്ത് (ജെജെഎംപി) സംഘടനയുടെ പ്രവര്‍ത്തകന്‍ രഞ്ജിത് റാമാണ് കൊല്ലപ്പെട്ടതെന്നു പോലിസ് അറിയിച്ചു.
സംഭവത്തെ കുറിച്ച് പോലിസ് പറയുന്നതിങ്ങനെ: വ്യാഴാഴ്ച രാത്രി ജെജെഎംപി പ്രവര്‍ത്തകര്‍ തോക്കുമായി ഗ്രാമവാസിയായ ജിതേന്ദ്രയുടെ വീട്ടിലെത്തി ഇയാളെ ലാത്തികൊണ്ട് മര്‍ദിച്ചിരുന്നു. ഇതുകണ്ട സഹോദരന്‍ വീരേന്ദ്രസിങ് ഇയാളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. നിലവിളി കേട്ട് ഓടിക്കൂടിയ ജനം സംഘത്തെ തടഞ്ഞുവച്ചു മര്‍ദിക്കുകയായിരുന്നു. ഇതിനിടയിലാണ് രഞ്ജിത് റാം കൊല്ലപ്പെടുന്നത്. കൂട്ടത്തിലുണ്ടായിരുന്ന ഒരാളെ നാട്ടുകാര്‍ പോലിസില്‍ ഏല്‍പ്പിച്ചു.

RELATED STORIES

Share it
Top