ജാര്‍ഖണ്ഡിലെ പോപുലര്‍ ഫ്രണ്ട് നിരോധനം; ചെന്നൈയില്‍ വന്‍ ബഹുജന പ്രതിഷേധം

ചെന്നൈ: പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ച ജാര്‍ഖണ്ഡിലെ ബിജെപി സര്‍ക്കാര്‍ നടപടിക്കെതിരേ ചെന്നൈയില്‍ വന്‍ ബഹുജന പ്രതിഷേധം. നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ചെന്നൈയിലെ വള്ളുവര്‍ കോട്ടമില്‍ നടന്ന പ്രതിഷേധ സമ്മേളനത്തില്‍ മതേതര-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ, സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍ സംബന്ധിച്ചു. എസ്ഡിപിഐ തമിഴ്‌നാട് പ്രസിഡന്റ് കെ കെ എസ് എം തെഹ്‌ലാന്‍ ബാഖവി അധ്യക്ഷത വഹിച്ചു. പോപുലര്‍ ഫ്രണ്ട് നിരോധനം ജനാധിപത്യത്തിനേറ്റ മുറിവാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഇസ്മായില്‍, കോണ്‍ഗ്രസ് നേതാവ് തൃച്ചി വേലുസാമി, നാം തമിഴര്‍ കക്ഷി കോ-ഓഡിനേറ്റര്‍ സീമാന്‍, മരുമലര്‍ച്ചി ഡിഎംകെ ജനറല്‍ സെക്രട്ടറി മല്ലൈ സത്യ, ദ്രാവിഡകഴകം ജനറല്‍ സെക്രട്ടറി കാളി പൂകുന്ദ്രന്‍, മനിതനയ മക്കള്‍ കക്ഷി പ്രസിഡന്റ് എം എസ് ജവാഹിറുല്ല, അമ്മ മക്കള്‍ മുന്നേറ്റ കഴകം എംഎല്‍എമാരായ പി വി വെട്രിവേല്‍, തങ്കതമിള്‍ ശെല്‍വന്‍, തമിഴക വാഴ്‌വറിമൈ കക്ഷി നേതാവ് ടി വേല്‍മുരുകന്‍, സമൂഹനീതി ഇയക്കം പ്രതിനിധി റവ. ഫാദര്‍ എസ്ര സര്‍കുനം, ഇന്ത്യാ തൗഹീദ് ജമാഅത്ത് പ്രതിനിധി എസ് എം ബക്കര്‍, മനിതനയ ജനനായക കക്ഷി ഖജാഞ്ചി ഹാറൂണ്‍ റഷീദ്, കര്‍ഷകസംഘടനാ പ്രസിഡന്റ് പി ആര്‍ പാണ്ഡ്യന്‍, ദ്രാവിഡര്‍ വിടുതലൈ കഴകം നേതാവ് കൊളത്തൂര്‍ മണി, മെയ് 17 മൂവ്‌മെന്റ് നേതാവ് തിരുമുരുകന്‍ ഗാന്ധി, ക്രിസ്തുവ വെല്‍ഫെയര്‍ മൂവ്‌മെന്റ് പ്രതിനിധി ഇനികോ ഇരുദയരാജ്, നാഷനല്‍ ലീഗ് നേതാവ് ബഷീര്‍ അഹ്മദ്, തമിഴ് നാഷനല്‍ കമ്മ്യൂണിസ്റ്റ് മൂവ്‌മെന്റ് പ്രതിനിധി തിയാഗു, മക്കള്‍ ജനനായക കക്ഷി നേതാവ് ശുഭാ ഉദയകുമാര്‍, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് നേതാവ് മൗലവി മന്‍സൂര്‍ ഖാസിമി, എന്‍സിഎച്ച്ആര്‍ഒ ദേശീയ പ്രസിഡന്റ് പ്രഫ. മാര്‍ക്‌സ്, മുസ്്‌ലിം വുമന്‍സ് അസോസിയേഷന്‍ നേതാവ് ഫാത്തിമ മുസഫര്‍, തമിഴ് മനില കോണ്‍ഗ്രസ് നേതാവ് മുനവ്വര്‍ ബാഷ, സിപിഎം മുന്‍ എംഎല്‍എ മഹേന്ദ്രന്‍, സിപിഐ നേതാവ് രവീന്ദ്രനാഥ്, ഇന്ത്യ ദേശീയ ലീഗ് കക്ഷി നേതാവ് അതാവുല്ല, ഓള്‍ ഇന്ത്യ നാഷനല്‍ ലീഗ് പ്രതിനിധി ഇനായത്തുല്ല, ജമാഅത്തെ ഇസ്്‌ലാമി നേതാവ് ജലാലുദ്ദീന്‍, മുസ്്‌ലിം തൊണ്ടു ഇയക്കം നേതാവ് എസ് എം എം മുഹമ്മദ് അലി, യങ് തമിഴകം നേതാവ് സെന്തില്‍, വെല്‍ഫെയര്‍ പാര്‍ട്ടി വൈസ് പ്രസിഡന്റ് മുഹമ്മദ് ഖാലിദ്, തമിഴ് ദേശീയ മക്കള്‍ മുന്നറി ജനറല്‍ സെക്രട്ടറി ബാലന്‍, തമിഴര്‍ വിടുതലൈ കഴകം നേതാവ് സുന്ദരമൂര്‍ത്തി, തമിഴ് നാഷനല്‍ ഫ്രണ്ട് നേതാവ് ആവല്‍ ഗണേശന്‍, പൂവുലകിന്‍ നമ്പര്‍കള്‍ നേതാവ് സുന്ദരരാജന്‍ സംസാരിച്ചു.

RELATED STORIES

Share it
Top