ജാര്‍ഖണ്ഡിലെ പോപുലര്‍ഫ്രണ്ട് നിരോധനം പിന്‍വലിക്കണം: പണ്ഡിത ഐക്യദാര്‍ഢ്യസംഗമം

കോട്ടയം: ജാര്‍ഖണ്ഡില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് കോട്ടയത്ത് നടന്ന പണ്ഡിത ഐക്യദാര്‍ഢ്യസംഗമം ആവശ്യപ്പെട്ടു. എതിര്‍ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്ന സംഘപരിവാര്‍ നീക്കങ്ങളുടെ ആദ്യപടിയാണ് ജാര്‍ഖണ്ഡിലെ പോപുലര്‍ ഫ്രണ്ടിന്റെ നിരോധനമെന്നും ഇതിനെതിരേ ശക്തമായ ഐക്യനിര ഉയര്‍ന്നുവരണമെന്നും സംഗമത്തില്‍ അഭിപ്രായമുയര്‍ന്നു.

[caption id="attachment_359163" align="alignnone" width="560"] ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ജാര്‍ഖണ്ഡിലെ പോപുപര്‍ഫ്രണ്ട് നിരോധനം പിന്‍വലിക്കുക പണ്ഡിത ഐക്യദാര്‍ഢ്യ സംഗമം അല്‍ കൗസര്‍ ഉലമ കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി എ.പി ഷിഫാര്‍ മൗലവി ഉദ്ഘാടനം ചെയ്യുന്നു. [/caption]

ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം പ്രസ്‌ക്ലബ്ബ് ഹാളില്‍ സംഘടിപ്പിച്ച സംഗമം അല്‍ കൗസര്‍ ഉലമ കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയും കോട്ടയം താജ് ജുമാ മസ്ജിദ് ചീഫ് ഇമാമുമായ എ പി ഷിഫാര്‍ മൗലവി ഉദ്ഘാടനം ചെയ്തു. അപ്രിയസത്യങ്ങള്‍ വിളിച്ചുപറയുന്ന സംഘടനകളെ നിരോധിക്കപ്പെട്ടാലും അവ വളര്‍ന്ന് പന്തലിച്ച് പടവൃക്ഷമായി മാറുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനാധിപത്യവും മതേതരത്വവും ബഹുസ്വരതയും ഉറപ്പുനല്‍കുന്ന മഹത്വരമായ ഭരണഘടനയാണ് നമ്മുടെ രാജ്യത്തിന്റേത്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും ഇഷ്ടമുള്ള മതവിശ്വാസം സ്വീകരിക്കാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നു. എന്നാല്‍, കുറെ നാളുകളായി വേദനിക്കുന്ന സംഭവങ്ങള്‍ക്കാണ് നാം സാക്ഷികളായിക്കൊണ്ടിരിക്കുന്നത്.
അഭിപ്രായങ്ങള്‍ തുറന്നുപറയുന്നവരെ ഭീകരവാദികളും തീവ്രവാദികളുമായി ചിത്രീകരിക്കുകയാണ്. ഡോ.ഹാദിയാ കേസില്‍ പോപുലര്‍ഫ്രണ്ട് ക്രിയാത്മകമായാണ് ഇടപെട്ടത് എന്നതിന്റെ തെളിവാണ് ഹൈക്കോടതിക്കെതിരായ സുപ്രിംകോടതി വിധിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മൗലാന മുഹമ്മദ് ഈസ ഫാളില്‍ മമ്പഈ അധ്യക്ഷത വഹിച്ചു. ജാര്‍ഖണ്ഡില്‍ പശുവിന്റെ പേരില്‍ നിരപരാധികളെ കൊലപ്പെടുത്തുന്നതിനെതിരേ ശബ്ദിച്ചുവെന്നതിന്റെ പേരിലാണ് പോപുലര്‍ഫ്രണ്ട് സംഘപരിവാര്‍ സര്‍ക്കാര്‍ നിരോധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മുസ്്‌ലിം പണ്ഡിതന്‍മാരെയും വ്യാപകമായി കള്ളക്കേസില്‍ കുടുക്കി ഭരണകൂടം അറസ്റ്റുചെയ്യുന്ന അവസ്ഥാവിശേഷമാണ് രാജ്യത്ത് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അബ്്ദുല്‍ നാസര്‍ ബാഖവി, മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, നിസാര്‍ മൗലവി, ഹാഫിസ് മുഹമ്മദ് അഫ്‌സല്‍ ഖാസിമി, അബ്ദുറസ്സാഖ് മൗലവി (ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍), പി ഇ മുഹമ്മദ് സക്കീര്‍ (ജമാഅത്ത് ഫെഡറേഷന്‍), മുഹമ്മദ് നദീര്‍ മൗലവി അല്‍ബാഖവി (ഈരാറ്റുപേട്ട പുത്തന്‍പള്ളി മുസ്്‌ലിം ജമാഅത്ത് ചീഫ് ഇമാം), എം എസ് നൗഷാദ് (പിഡിപി), സൈനുല്‍ ആബ്ദീന്‍ മൗലവി (ജംഇയ്യത്തുല്‍ ഉലമ ഹിന്ദ്), ഇ എ അബ്്ദുല്‍ നാസര്‍ മൗലവി (ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമ), അഡ്വ. സി ജെ ജോസ് (എന്‍സിഎച്ച്ആര്‍ഒ), എന്‍ ഹബീബ് (എംഎസ്എസ്), സിറാജുദ്ദീന്‍ മൗലവി (താഴത്തങ്ങാടി ജുമാ മസ്ജിദ് ചീഫ് ഇമാം), സുലൈമാന്‍ മൗലവി, യു നവാസ് (എസ്ഡിപിഐ), സലിം മൗലവി അല്‍ഖാസിമി, സി എച്ച് നിസാര്‍ മൗലവി പങ്കെടുത്തു.

RELATED STORIES

Share it
Top