ജാമ്യത്തില്‍ ഇറങ്ങിയ യുവാവ് കഞ്ചാവുമായി വീണ്ടും അറസ്റ്റില്‍

എരുമേലി: പത്തു മാസത്തെ ജയില്‍വാസത്തിനു ശേഷം ജാമ്യത്തിലിറങ്ങിയ യുവാവ് വീണ്ടും കഞ്ചാവുമായി അറസ്റ്റിലായി. നിരവധി തവണ കഞ്ചാവ് കേസില്‍ പിടിയിലായിട്ടുള്ള എരുമേലി ശ്രീനിപുരം കോളനിയില്‍ എരപ്പുങ്കല്‍ ഗിരീഷ് (30) എന്ന പൂട്ട് ഗിരീഷിനെയാണ് ഒന്നേകാല്‍ കിലോഗ്രാം കഞ്ചാവുമായി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.
തമിഴ്‌നാട്ടിലെ കമ്പത്തു നിന്നു കഞ്ചാവുമായി യുവാവ് എരുമേലിയില്‍ എത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ ശ്രീനിപുരം കോളനിയില്‍ വീടിനു സമീപത്തു വച്ച് എരുമേലി റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജെ എസ് ബിനുവിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം പിടികൂടുകയായിരുന്നു.
ഇന്‍സ്‌പെക്ടര്‍ ജെ എസ് ബിനു, അസി. ഇന്‍സ്‌പെക്ടര്‍ പി വൈ ചെറിയാന്‍, പ്രിവന്റീവ് ഓഫിസര്‍മാരായ പി ടി ബനിയാം, കെ എന്‍ വിനോദ്, സിവില്‍ ഓഫിസര്‍മാരായ വി എസ് ശ്രീലേഷ്, പി ആര്‍ രതീഷ്, പി എസ് ഷിനോ, എം എച്ച് ഷഫീഖ്, എം എസ് ഹാംലെറ്റ്, വനിതാ സിവില്‍ ഓഫിസര്‍ ശ്രീജ മോള്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കാഞ്ഞിരപ്പള്ളി കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top