ജാമ്യം തള്ളി; ആധാര്‍ പൗരത്വം തെളിയിക്കുന്ന രേഖയല്ല: കോടതി

മുംബൈ: ആധാര്‍ കാര്‍ഡ് പൗരത്വം തെളിയിക്കുന്ന രേഖയല്ലെന്ന് കോടതി. രാജ്യത്ത് അനധികൃതമായി കുടിയേറി താമസിക്കവെ അറസ്റ്റിലായ ബംഗ്ലാദേശി യുവാവിന്റെ ജാമ്യം പരിഗണിക്കവെയാണ് താനെ കോടതിയുടെ നിരീക്ഷണം. ജില്ലാ ജഡ്ജി ആര്‍ എസ് പാട്ടീല്‍ ബോസലെ ബംഗ്ലാദേശി യുവാവായ മുഹമ്മദ് നാസിര്‍ ഹാഫിസ് സദറിന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. കഴിഞ്ഞവാരം കോടതി നടപടികള്‍ക്കിടെ പ്രതിഭാഗം തെളിവായി നല്‍കിയ ആധാര്‍ കാര്‍ഡാണ് പൗരത്വം തെളിയിക്കുന്നതിനു പരിഗണിക്കാനാവില്ലെന്നു കോടതി പറഞ്ഞത്. ഇത്തരം കേസുകളില്‍ കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിരീക്ഷണം ഉദ്ധരിച്ചാണു കോടതി ആധാറിനെ പൗരത്വത്തിന് തെളിവല്ലെന്ന് ഉത്തരവിറക്കിയത്. 2016 ഡിസംബറിലാണു താനെയില്‍ നിന്നും രാജ്യത്ത് അനധികൃതമായി താമസിക്കുന്ന 11 ബംഗ്ലാദേശികളോടൊപ്പം യുവാവ് അറസ്റ്റിലാവുന്നത്. അതേസമയം, അന്വേഷണോദ്യോഗസ്ഥര്‍ക്കു മുമ്പായി യുവാവ് നല്‍കിയ പാന്‍കാര്‍ഡ് അടക്കമുള്ള സുപ്രധാന രേഖകള്‍ വ്യാജമായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്.

RELATED STORIES

Share it
Top