ജാമിഅ ഫലാഹിയ സില്‍വര്‍ ജൂബിലി സമാപിച്ചു; 30 യുവപണ്ഡിതര്‍ക്ക് സനദ് നല്‍കിനാദാപുരം: വടക്കേ മലബാറിലെ പ്രമുഖ മത കലാലയങ്ങളില്‍ ഒന്നായ ചാലപ്രം ജാമിഅ ഫലാഹിയ അറബിയ്യയുടെ സില്‍വര്‍ ജൂബിലി സമ്മേളനം സമാപിച്ചു. സ്ഥാപനത്തില്‍ നിന്ന് കോഴ്‌സ് പൂര്‍ത്തീകരിച്ച 30 യുവ പണ്ഡിതര്‍ സനദ് വാങ്ങി പുറത്തിറങ്ങി. സമാപന സമ്മേളനം പാണക്കാട് സയ്യിദ് അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ധാര്‍മ്മിക ചിന്തയില്‍ അധിഷ്ഠിതമായ തലമുറയെ വാര്‍ത്തെടുക്കുകയാണ് ജാമിഅ ഫലാഹിയയെ പോലുള്ള സ്ഥാപനങ്ങള്‍ ചെയ്യുന്നതെന്ന് തങ്ങള്‍ പറഞ്ഞു. യുവ സമൂഹം സകലമാന നെറികേടുകള്‍ക്കും പിന്നാലെ പോകുമ്പോള്‍ അവരെ നേരിന്റെ പാതയില്‍ ചലിപ്പിക്കേണ്ടത് പണ്ഡിതരുടെ ബാധ്യതയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഫലാഹിയ പ്രസിഡണ്ട് തച്ചിലത്ത് മൊയ്തു മുസ്—ലിയാര്‍ അധ്യക്ഷത വഹിച്ചു.  കേരളാ സംസ്ഥാന ജം ഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് എന്‍ കെ മുഹമ്മദ് മൗലവി സനദ്ദാനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ കെ കെ കുഞ്ഞാലി മുസ്—ലിയാര്‍, ചേലക്കുളം അബ്ദുല്‍ ബുഷ്—റാ മൗലവി, മുഹമ്മദ് അസ്ഗര്‍ മൗലവി ചെറുകര, യു അബ്ദുറഹീം മൗലവി കിടങ്ങഴി. എ നജീബ് മൗലവി, സി മമ്മൂട്ടി എംഎല്‍എ, മുഫ്ത്തി സല്‍മാന്‍ സാഹിബ് മുംബൈ, സയ്യിദ് ഹസന്‍ സഖാഫ് കൊടക്കല്‍, അബ്ദുസമദ് മൗലവി മണ്ണാര്‍മല, ഡോ. ഇ കെ അലവി മൗലവി,  എന്‍ കെ കുഞ്ഞാലി മാസ്റ്റര്‍, വി വി ജമാല്‍  സംസാരിച്ചു.രാവിലെ നടന്ന ഹദീസ് പഠനം അബ്ദുസ്സലാം ഫലാഹി പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. പണ്ഡിത സെമിനാര്‍ മൗലാനാ ബീരാന്‍കുട്ടി ഹസ്രത്ത് ഉദ്—ഘാടനം ചെയ്തു. സ്ഥാപനത്തില്‍ നിന്ന് കോഴ്‌സ് പൂര്‍ത്തിയാക്കിയ മുപ്പത് യുവ പണ്ഡിതര്‍ക്കുള്ള സ്ഥാന വസ്ത്ര വിതരണം യു അബ്ദുറഹീം മൗലവി നിര്‍വഹിച്ചു.

RELATED STORIES

Share it
Top