ജാനകി വധക്കേസ്: അന്വേഷണം ഡിസിആര്‍ബി ഡിവൈഎസ്പിക്ക്‌

നീലേശ്വരം: ചീമേനി പുലിയന്നൂര്‍ ഗവ. സ്‌കൂളിന് സമീപത്തെ റിട്ട. അധ്യാപിക ജാനകിയെ കൊലപ്പെടുത്തി കവര്‍ച്ച  നടത്തിയ കേസിന്റെ അന്വേഷണ ചുമതല ഡിസിആര്‍ബി ഡിവൈഎസ്പി ജയ്‌സണ്‍ കെ അബ്രഹാമിന് കൈമാറി. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച ഉത്തരവുണ്ടായത്.
രണ്ടുമാസത്തിനിടയില്‍ കേസന്വേഷണം നടത്തുന്ന മൂന്നാമത്തെ ഡിവൈഎസ്പിയാണ് ജയ്‌സണ്‍. കഴിഞ്ഞ ഡിസംബര്‍ 13ന് രാത്രിയാണ് ജാനകിയെ കൊലപ്പെടുത്തുകയും ഭര്‍ത്താവ് കൃഷ്ണനെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്തത്.
ആദ്യം ഹൊസ്ദുര്‍ഗ് ഡിവൈഎസ്പി ദാമോദരന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. തുടര്‍ന്ന് ജാനകി കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം പ്രദീപന് കൈമാറി.
ഒരു മാസത്തെ അന്വേഷണത്തില്‍ പുരോഗതിയൊന്നും ഉണ്ടാവാത്തതിനെ തുടര്‍ന്ന് സിപിഎം നേതൃത്വത്തില്‍ കര്‍മ്മസമിതി രൂപീകരിച്ച് പ്രക്ഷോഭത്തിന് തീരുമാനിച്ചതോടെയാണ് അന്വേഷണ ചുമതല മറ്റൊരു ഡിവൈഎസ്പിക്ക് കൈമാറുന്നത്.

RELATED STORIES

Share it
Top