ജാതി അധിക്ഷേപം: അവഹേളിച്ച് ഇറക്കിവിട്ടു: ബിജെപി ദലിത് എംപി യോഗിക്കെതിരേ മോദിക്ക് പരാതി നല്‍കി

ലക്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവഹേളിച്ച് ഇറക്കിവിട്ടുവെന്ന പരാതിയുമായി സംസ്ഥാനത്തെ ബിജെപി ദലിത് എംപി പ്രധാനമന്ത്രി മോദിയെ സമീപിച്ചു. റോബെര്‍ട്‌സ്ഗഞ്ച് മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാംഗം ഛോട്ടാ ലാല്‍ ഖര്‍വാര്‍ ആണ് പരാതിക്കാരന്‍.യോഗി ആദിത്യനാഥിന് പുറമെ ബിജെപി യുപി അധ്യക്ഷന്‍ മഹേന്ദ്ര നാഥ് പാണ്ഡെ, മുതിര്‍ന്ന നേതാവ് സുനില്‍ ബന്‍സാര്‍ എന്നിവരില്‍ നിന്നും ജാതി അധിക്ഷേപം ഉണ്ടായതായി കാണിച്ച് ദേശീയ പട്ടിക ജാതി പട്ടിക വര്‍ഗ കമ്മീഷനും ഛോട്ടാ ലാല്‍ ഖര്‍വാര്‍ പരാതി അയച്ചിട്ടുണ്ട്.ഔദ്യോഗികമായി കാണാന്‍ ശ്രമിച്ചപ്പോഴെല്ലാം അവഹേളിക്കുകയും വഴക്കുപറയുകയും ഇറക്കി വിടുകയും ചെയ്തുവെന്നും  പരാതിയില്‍  പറയുന്നു.

RELATED STORIES

Share it
Top