ജാതിസംവരണം: രാഷ്ട്രീയപ്പാര്‍ട്ടികള്‍ നിലപാടു വ്യക്തമാക്കണം- ജെആര്‍എസ്‌

കോഴിക്കോട്്: ജാതി സംവരണം നിര്‍ത്തലാക്കി സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന എന്‍എസ്എസ് സമ്മേളന പ്രമേയം ഇന്ത്യന്‍ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ(ജെആര്‍എസ്്) നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കണം. ജാതി സംവരണം നിര്‍ത്തലാക്കാതെ തന്നെ വലിയ തോതില്‍ സംവരണ അട്ടിമറി നടക്കുന്നുണ്ട്. പിഎസ്‌സി റിക്രൂട്ട്്‌മെന്റില്‍ ജനറല്‍ വിഭാഗം എന്നത്് മെറിറ്റ് അടിസ്ഥാനത്തില്‍ നിയമനം നല്‍കാനുള്ളതാണ്.
എന്നാല്‍ പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ പട്ടിക വിഭാഗങ്ങള്‍ ഒന്നാം റാങ്കില്‍ വന്നാലും ജനറല്‍ ഒഴിവുകളിലേക്ക് നിയമനം നല്‍കാതെ സംവരണ സീറ്റില്‍ നിയമിക്കുന്നു. ആദിവാസി നേതാവ് സി കെ ജാനുവിന് നിലവില്‍ തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ജെആര്‍എസുമായിബന്ധമില്ല. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തി ജാനു പാര്‍ട്ടി വിട്ടുപോവുകയായിരുന്നു. ഭൂരിഭാഗം ജില്ലാ കമ്മിറ്റികളും തങ്ങള്‍ക്കൊപ്പമാണെന്നും നേതാക്കള്‍ പറഞ്ഞു. ജെആര്‍എസ് ചെയര്‍മാന്‍ ഇ പി കുമാരദാസ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ ടി സുരേന്ദ്രന്‍, വൈസ് പ്രസിഡന്റ് സി വി അനില്‍കുമാര്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top