ജാതിമത രാഷ്ട്രീയത്തിനതീതമായി ക്ലബ്ബുകള്‍ സാംസ്‌കാരിക കേന്ദ്രങ്ങളായി മാറണം: പി തിലോത്തമന്‍ശൂരനാട്:ജാതിമത രാഷ്ട്രീയത്തിനതീതമായി ക്ലബ്ബുകള്‍ സാംസ്‌കാരിക കേന്ദ്രങ്ങളായി മാറണമെന്ന് ഭക്ഷ്യസിവില്‍ സപ്ലെസ് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. പുലിക്കുളം ബ്രദേഴ്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബബിന്റെ രജത ജൂബിലി സമ്മേളനവും സാംസ്‌കാരിക സന്ധ്യയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ശിവശങ്കരപ്പിള്ള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ സുമ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശശികല, ബി രമാദേവി, രമ്യ, എസ് സുന്ദരന്‍, കാര്‍ത്തിക കണ്ണന്‍, ആനയടി ജയന്‍ സംസാരിച്ചു.

RELATED STORIES

Share it
Top