ജാട്ട് പ്രക്ഷോഭം: രാജസ്ഥാനില്‍ റെയില്‍-റോഡ് ഗതാഗതം സ്തംഭിച്ചുജയ്പൂര്‍: ജാട്ട് പ്രക്ഷോഭത്തെ തുടര്‍ന്ന് രാജസ്ഥാനിലെ ഭരത്പൂരിലും സമീപ പ്രദേശങ്ങളിലും റെയില്‍-റോഡ് ഗതാഗതം സ്തംഭിച്ചു. ഒബിസി സംവരണം വേണമെന്നാണ് ജാട്ടുകളുടെ ആവശ്യം. പ്രക്ഷോഭത്തെ തുടര്‍ന്ന് ഭരത്പൂരിനെ സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡ്-റെയില്‍ ഗതാഗതം സ്തംഭിച്ചു. മഹ്വാ, ആഗ്ര, ഭരത്പൂര്‍, ജയ്പൂര്‍ എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകള്‍ അടച്ചു. സര്‍ക്കാര്‍, സ്വകാര്യ ബസ്സുകള്‍ വഴിതിരിച്ചു വിട്ടു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഭരത്പൂരിലെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടു.കോണ്‍ഗ്രസ് എംഎല്‍എ വിശ്വേന്ദ്ര സിങും ജാട്ട് സമുദായമായ നേതാക്കളുമാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്. 2015 ആഗസ്ത് മുതല്‍ ജാട്ടുകള്‍ ഇതേ ആവശ്യം ഉന്നയിച്ചുവരികയാണ്. എന്നാല്‍, സര്‍ക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

RELATED STORIES

Share it
Top