ജസ്‌നയെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു



തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിലെ എരുമേലി മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ബിരുദ വിദ്യാര്‍ഥിനി ജസ്‌ന മരിയ ജയിംസ് (20)നെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു. രണ്ടു ലക്ഷം രൂപയാണ് പാരിതോഷികം. ഡി.ജി.പി ലോക്‌നാഥ് ബെഹറയാണ്  പ്രഖ്യാപിച്ചത്.
വിവരങ്ങള്‍ നല്‍കുന്ന ആളുടെ പേരും മറ്റ് വിശദാംശങ്ങളും രഹസ്യമായി സൂക്ഷിക്കും. വിവരങ്ങള്‍ താഴെപ്പറയുന്ന വിലാസത്തിലോ ഫോണ്‍ നമ്പരിലോ അറിയിക്കാവുന്നതാണ്. ഡി.വൈ.എസ്.പി തിരുവല്ല, പത്തനംതിട്ട. ഫോണ്‍ (ഓഫീസ്): 0469  2630226, മൊബൈല്‍: 9497990035, ഇമെയില്‍: dysptvllapta.pol@kerala.gov.in

RELATED STORIES

Share it
Top