ജസ്‌നയുടേതെന്ന്് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങല്‍ പോലീസിന് ലഭിച്ചുതിരുവനന്തപുരം: എരുമേലിയില്‍ നിന്നും കാണാതായ ജസ്‌നയുടേതെന്ന് സംശയിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചു.മുണ്ടക്കയത്തെ ഒരു വസ്ത്രസ്ഥാപനത്തിലെത്തിയ ദൃശ്യങ്ങളാണ് ലഭിച്ചത്. സ്ഥാപനത്തിലേക്ക് കയറുന്നതും റോഡിലൂടെ പോകുന്നതുമായ ദൃശ്യങ്ങളാണ് ലഭിച്ചത്. കഴിഞ്ഞയാഴ്ച്ചയാണ് ദൃശ്യങ്ങള്‍ ലഭിച്ചത്.

ഇക്കാര്യത്തില്‍ സൈബര്‍ വിദഗ്ദ്ധരുടെ സഹായത്തോടെ കൂടുതല്‍ അന്വേഷണം നടത്താനാണ് പൊലീസ് ഉദ്ദേശിക്കുന്നത്. ദൃശ്യങ്ങളില്‍ കാണുന്നത് ജസ്‌നയാണെന്ന് ചില സുഹൃത്തുക്കള്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. മാര്‍ച്ച് 22ലെ ദൃശ്യങ്ങളാണ് ലഭിച്ചത്. ജസ്‌ന വീട്ടില്‍ നിന്ന് പോവുമ്പോഴുളള വസ്ത്രമല്ല പെണ്‍കുട്ടി ധരിച്ചതെങ്കിലും ജസ്‌നയോട് സാമ്യമുളള പെണ്‍കുട്ടിയാണ് ദൃശ്യങ്ങളിലുളളത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ദൃശ്യങ്ങളില്‍ കാണുന്ന മുഴുവന്‍ പേരെയും വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്. എന്നാല്‍ ദൃശ്യങ്ങളിലുള്ളത് ജസ്‌നയാണോയെന്ന് ഉറപ്പിക്കാന്‍ കുടുംബത്തിന് കഴിഞ്ഞിട്ടില്ല. തലയില്‍ ഷാള്‍ ഇട്ടതും മുകളില്‍ നിന്നുളള ദൃശ്യവും ആയത് കൊണ്ട് ഇതുവരെയും സ്ഥിരീകരണം ആയിട്ടില്ല.

RELATED STORIES

Share it
Top