ജസ്‌നയുടെ തിരോധാനംകര്‍ണാടകയില്‍ അന്വേഷണം തുടരുന്നു

പത്തനംതിട്ട: കാണാതായ മുക്കൂട്ടുതറ കൊല്ലമുള സ്വദേശി ജെസ്‌ന മരിയ ജെയിംസിനെ ബംഗളൂരുവില്‍ കണ്ടതായ അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍ണാടകയില്‍ കേരള പോലിസ് അന്വേഷണം തുടരുന്നു. ബംഗളൂരുവില്‍ പെരുനാട് സിഐ എം ഐ ഷാജിയുടെ നേതൃത്വത്തിലും മൈസൂരുവില്‍ തിരുവല്ല എസ് ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിലും ക്യാംപ് ചെയ്താണ് അന്വേഷണം. എന്നാല്‍ ജെസ്‌ന അവിടങ്ങളില്‍ എത്തിയതായി ഒരു സൂചനയും ലഭിച്ചിട്ടില്ലെന്ന് തിരുവല്ല ഡിവൈഎസ്പി ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.
അതേസമയം പീഡനത്തിനിരയായ കൊല്ലപ്പെട്ട ലിഗയുടെ സഹോദരി ഇലിസ് സ്‌ക്രോമ ഇന്നലെ ഉച്ചയോടെ ജസ്‌നയുടെ കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തി. കേസിന്റെ തുടക്കത്തില്‍ പോലിസ് സംഭവം ഗൗരവമായി എടുത്തിരുന്നുവെങ്കില്‍ കാര്യമായ പ്രയോജനം ലഭിച്ചിരുന്നേനെയെന്ന് അവര്‍ പറഞ്ഞു.

RELATED STORIES

Share it
Top