ജസ്വന്ത് സിങിന്റെ മകനും ബിജെപി എംഎല്‍എയുമായ മാനവേന്ദ്ര സിങ് കോണ്‍ഗ്രസ്സില്‍

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങിന്റെ മകനും ബിജെപി എംഎല്‍എയുമായ മാനവേന്ദ്ര സിങ് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു.
കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുന്നതിനു മുമ്പ് ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായി സിങ് കൂടിക്കാഴ്ച നടത്തിയിരുന്നു. രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സചിന്‍ പൈലറ്റും കോണ്‍ഗ്രസ് നേതാക്കളായ അശോക് ഗെഹ്‌ലോട്ട്, അവിനാശ് പാണ്ഡെ, രണ്‍ദീപ് സുര്‍ജേവാല തുടങ്ങിയവര്‍ കൂടിക്കാഴ്ചയില്‍ സിങിനോടൊപ്പമുണ്ടായിരുന്നു.
രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എംഎല്‍എ കൂടിയാണ് സിങ്.
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സിങിന്റെ കോണ്‍ഗ്രസ് പ്രവേശനം വഴി രജ്പുത്ര വിഭാഗത്തിന്റെ വോട്ടുകള്‍ നേടാമെന്നു വിശ്വാസമാണ് കോണ്‍ഗ്രസ്സിന്.

RELATED STORIES

Share it
Top