ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ സ്മാരക നിയമസഹായ കേന്ദ്രം താലൂക്ക് കേന്ദ്രങ്ങളില്‍ തുടങ്ങുംകോഴിക്കോട്: ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ സ്മാരക നിയമസംരക്ഷണ സമിതി, ജനകീയ നീതിവേദി എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ കേരളത്തിലെ താലൂക്ക് നഗരസഭാ കേന്ദ്രങ്ങളില്‍ നിയമസഹായ കേന്ദ്രങ്ങള്‍ ആരംഭിക്കും.ജനകീയ നീതിവേദിയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണു നിയമസഹായ കേന്ദ്രം തുടങ്ങുന്നത്. സൗജന്യ നിയമസഹായം, മീഡിയേഷന്‍, കൗണ്‍സിലിങ്, നിയമ ബോധവല്‍ക്കരണ സെമിനാറുകള്‍, ജനകീയ നീതിമേള തുടങ്ങിയവ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കും. മനുഷ്യാവകാശ സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, ഗ്രന്ഥശാലകള്‍, ക്ലബ്ബുകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് കേന്ദ്രങ്ങള്‍ ആരംഭിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ക്കു പരിശീലനം നല്‍കും. താല്‍പര്യമുള്ളവര്‍ വിശദവിവരങ്ങള്‍ വേലാശ.െസീരവശ@ഴാമശഹ.രീാ എന്ന വിലാസത്തില്‍ ബന്ധപ്പെടണം. വിശദവിവരങ്ങള്‍ക്ക്- 9496906329, 8086177315.

RELATED STORIES

Share it
Top