ജസ്റ്റിസ് ലോയയുടെ മരണത്തില്‍ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതിന്യൂഡല്‍ഹി:  ജസ്റ്റിസ് ലോയയുടെ മരണത്തില്‍  പ്രത്യേക അന്വേഷണമാവശ്യപ്പെട്ടുള്ള ഹരജികള്‍ സുപ്രീംകോടതി തള്ളി. കോടതിയെ സംശയത്തിന്റെ നിഴലിലാക്കുന്നതാണ് ഇതുമായി ബന്ധപ്പെട്ട ഹരജികളെന്ന് പറഞ്ഞ കോടതി, ഹരജിക്കാര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവും നടത്തി.  ഹരജിക്കാരായ  ദുഷ്യന്ത് ദവേ, പ്രശാന്ത് ഭൂഷണ്‍, രാജേഷ് ധവാന്‍, എന്നീ അഭിഭാഷകരെ എന്നിവരെ പേരെടുത്ത് വിമര്‍ശിച്ച കോടതി അഭിഭാഷകര്‍ക്കിടയില്‍ അസമത്വം ഉണ്ടാകാതിരിക്കാന്‍ ഇവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുന്നില്ലെന്നു വ്യക്തമാക്കി.
ജസ്റ്റിസ് ലോയയുടെ മരണത്തില്‍ പ്രത്യേക അന്വേഷണമാവശ്യപ്പെട്ടുള്ള ഹരജികള്‍ ഇനിമേല്‍ ഒരു കോടതിയും പരിഗണിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
കോടതി പറഞ്ഞത്:
അഭിഭാഷകര്‍ കോടതിയുടെ അന്തസ്സ്  കളങ്കപ്പെടുത്താന്‍ ശ്രമിച്ചു
ഗൂഢലക്ഷ്യമുള്ള ഹരജികള്‍ നിരുത്സസാഹപ്പെടുത്തണം
രാഷ്ട്രീയ-ബിസിനസ് തര്‍ക്കങ്ങള്‍ കോടതിക്ക് പുറത്ത് തീര്‍ക്കണം

RELATED STORIES

Share it
Top