ജസ്റ്റിസ് രജീന്ദര്‍ സച്ചാറിനെ അനുസ്മരിച്ചു

ഷാര്‍ജ: കേരള പ്രവാസി ഫോറം ഷാര്‍ജ ഘടകം ജസ്റ്റിസ് രജീന്ദര്‍ സച്ചാറിനെ അനുസ്മരിച്ചു. ഇന്ത്യയിലെ മുസ്ലിങ്ങളുടെ പിന്നോക്കാവസ്ഥ ജനങ്ങള്‍ക്ക് മുന്‍പില്‍ തുറന്നു കാണിച്ച ധീരനായ മുന്‍ ന്യായാധിപനായിരുന്നുവെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച അബൂബക്കര്‍ പോത്തന്നൂര്‍ പറഞ്ഞു.അഹമ്മദ് നിയാസ് ആക്കോഡ് സ്വാഗതം ആശംസിച്ചു. നസീര്‍ പൊന്നാനി, സഹദുല്ലാഹ് തിരൂര്‍, സഫറുള്ള പായിപ്പാട്, ഡോ. സാജിദ് കടയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു. ഹാഷിം പാറക്കല്‍ നന്ദി പ്രകാശിപ്പിച്ചു.

RELATED STORIES

Share it
Top