ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത്: പിന്തുണയുമായി ആയിരക്കണക്കിന് പേര്‍ സെക്രട്ടറിയേറ്റില്‍

തിരുവനന്തപുരം: സഹോദരന്റെ കസ്റ്റഡി മരണത്തില്‍ കുറ്റക്കാരായ പോലിസുകാര്‍ക്കെതിരെ നടപടിയും സിബിഐ അന്വേഷണവും ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ 765 ദിവസമായി സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണയുമായി ആയിരക്കണക്കിന് പേര്‍ സെക്രട്ടറിയേറ്റിലെത്തി.ഫെയ്‌സ് ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളും സിനിമാതാരങ്ങളും രാഷ്ട്രീയ നേതാക്കളും പിന്തുണ അറിയിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിച്ചേര്‍ന്നിട്ടുണ്ട്. എത്തിചേര്‍ന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ച ശ്രീജിത്ത് സമധാനപരമായി പ്രതിഷേധിക്കണമെന്നും അറിയിച്ചു.
ഇന്ന് രാവിലെ മുതല്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ സെക്രട്ടേറിയറ്റിന് സമീപത്തേക്ക് ഒഴുകിയെത്തുകയായിരുന്നു. എം.ജി റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെടുന്ന തരത്തിലാണ് ജനക്കൂട്ടം സെക്രട്ടേറിയറ്റിന് മുന്നില്‍ നിറഞ്ഞത്.
രാവിലെ നടന്‍ ടൊവിനോ തോമസും ശ്രീജിത്തിനെ സന്ദര്‍ശിച്ചിരുന്നു.

RELATED STORIES

Share it
Top