' ജസ്റ്റിസ് ഫോര്‍ ആസിഫ 'മുസ്്‌ലിം സംയുക്തവേദി ബഹുജനറാലി സംഘടിപ്പിച്ചു

ആലപ്പുഴ: കഠ്‌വയില്‍ എട്ടുവയസുകാരിയെ ആര്‍എസ്എസുകാര്‍ ക്രൂരമായി കൊലചെയ്യപ്പെട്ടതില്‍ പ്രതിഷേധിച്ചു ജസ്റ്റിസ് ഫോര്‍ ആസിഫ എന്ന മുദ്രാവാക്യം ഉയര്‍ത്തി മുസ്‌ലിം സംയുക്തവേദിയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ വന്‍ബഹുജന റാലി സംഘടിപ്പിച്ചു. സക്കരിയാ ബസാറില്‍ നിന്നാരംഭിച്ച ബഹുജന റാലി ജില്ലാ കോടതി പാലത്തിനു സമീപം സമാപിച്ചു.
സമാപന യോഗം മുസ്്‌ലിം സംയുക്തവേദി ചെയര്‍മാന്‍ ഫൈസല്‍ ഷംസുദ്ദീന്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ കണ്‍വീനര്‍ ഹാരിസ് വട്ടപ്പള്ളി സ്വാഗതം പറഞ്ഞു. ഓണംപള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. കിഴക്കേ മഹല്‍ ഖത്തീബ് ജഅ്ഫര്‍ സാദിഖ് സിദ്ദീഖി ആമുഖ പ്രഭാഷണം നടത്തി. സംയുക്തവേദി ട്രഷറര്‍ അബൂബക്കര്‍ എസ്എംജെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു അഷ്‌റഫ് (ജമാഅത്തെ ഇസ്്‌ലാമി), ബി എ ഗഫൂര്‍(മുസ്്‌ലിംലീഗ്), എം സാലിം (എസ്ഡിപിഐ), പി എസ് അഷ്‌റഫ് (മെക്ക), അയ്യൂബ് (വഅ്ദത്തെ ഇസ്്‌ലാമി), വിവിധ മഹല്ല് ഭാരവാഹികളായ ലിയാഖത്ത്, ബാബു, അന്‍സാരി, സെയ്ഫുദ്ദീന്‍, ഇക്ബാല്‍ സാഗര്‍, എം കെ നവാസ്, കലാം, നിയാസ് മസ്‌ക്കന്‍, നസീര്‍യാഫി തുടങ്ങിയവര്‍ ബഹുജനറാലിക്കു നേതൃത്വം കൊടുത്തു.

RELATED STORIES

Share it
Top