ജസ്റ്റിസ് നാസര്‍ വിധിച്ച രണ്ടാമത്തെ വധശിക്ഷ

തിരുവനന്തപുരം: തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി ജഡ്ജി ജെ നാസര്‍ വിധിച്ച രണ്ടാമത്തെ വധശിക്ഷയാണ് ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിലേത്. തിരുവനന്തപുരം ഒന്നാം അതിവേഗ കോടതി ജഡ്ജിയായിരിക്കെ 2016 ഒക്ടോബര്‍ 21നാണ് ഇദ്ദേഹം ആദ്യ വധശിക്ഷ വിധിക്കുന്നത്. ഉദിയന്നൂര്‍ സന്തോഷ് കൊലക്കേസില്‍ പ്രതി വെള്ളയമ്പലം സ്വദേശി ജോണ്ടി രാജേഷിനാണ് അന്നു തൂക്കുകയര്‍ വിധിച്ചത്.
ഒന്നും രണ്ടും പ്രതികളെ മരണം വരെ തൂക്കിലേറ്റണമെന്നാണ് ഉരുട്ടിക്കൊലക്കേസിലെ വിധി. ഇവര്‍ പിഴയൊടുക്കാത്തപക്ഷം അഞ്ചു വര്‍ഷം കഠിനതടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന് വധശിക്ഷ വിധിക്കുന്നതിന് കാരണമായി കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. വിചാരണാ കാലയളവില്‍ ജയിലില്‍ കിടന്ന കാലം ശിക്ഷാകാലയളവില്‍ നിന്ന് കുറയ്ക്കും. വധശിക്ഷയ്ക്കു വിധിച്ച രണ്ടു പോലിസുകാരെയും ഉച്ചതിരിഞ്ഞ് 2.45ഓടെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി. ഉദയകുമാറില്‍ നിന്നു പിടിച്ചെടുത്ത നാലായിരത്തോളം രൂപ മാതാവിന് തിരികെ നല്‍കാനും വിധിന്യായത്തില്‍ പറയുന്നു.

RELATED STORIES

Share it
Top