ജസ്റ്റിസ് ഗോയലിനെ നീക്കം ചെയ്യണമെന്ന് കൊടിക്കുന്നില്‍

കൊല്ലം:  ദേശീയ ഹരിത ട്രൈബൂണല്‍ ചെയര്‍മാനായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച റിട്ടയേര്‍ഡ് സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് ഗോയലിനെ ആ സ്ഥാനത്ത് നിന്നും ഉടന്‍ നീക്കം ചെയ്യണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം പി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. പട്ടികജാതി പട്ടികവര്‍ഗ്ഗ പീഢന നിരോധന നിയമത്തിന് എതിരെ സുപ്രിം കോടതി ജഡ്ജിയായിരിക്കുമ്പോള്‍ വിധി പ്രസ്താവിച്ച ആളാണ് ജസ്റ്റീസ് ഗോയല്‍.
പട്ടികജാതി പട്ടികവര്‍ഗ്ഗ പീഢനങ്ങള്‍ നടത്തുന്ന ആര്‍ എസ്എസുകാരെ സംരക്ഷിക്കുവാന്‍ വേണ്ടിയാണ് ജസ്റ്റീസ് ഗോയല്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ പീഢന നിരോധന നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിച്ചതെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി ആരോപിച്ചു.പട്ടികജാതി പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങളുടെ സംരക്ഷണത്തില്‍ ബിജെപിയുടെ കള്ളക്കളി പുറത്തായിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ദലിത്‌വിരുദ്ധ സര്‍ക്കാരാണെന്ന് ജസ്റ്റീസ് ഗോയലിന്റെ നിയമനത്തിലൂടെ വ്യക്തമായി കഴിഞ്ഞു. സുപ്രീംകോടതിയില്‍ ദലിത് വിഭാഗത്തില്‍പ്പെട്ട ഒരു ജഡ്ജി പോലുമില്ലന്നുള്ളത് ബിജെപി ഭരിക്കുമ്പോള്‍ രാജ്യത്തിന് അപമാനകരമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി ലോക്‌സഭയില്‍ പറഞ്ഞു.

RELATED STORIES

Share it
Top