ജസ്റ്റിസ് ഖാലിദിനെ വ്യത്യസ്തനാക്കുന്നത് നിലപാടുകളിലെ കാര്‍ക്കശ്യം: ജ. മുഷ്താഖ്

കണ്ണൂര്‍: നിലപാടുകളിലെ കാര്‍ക്കശ്യമാണ് ജസ്റ്റിസ് ഖാലിദിനെ വ്യത്യസ്തനാക്കുന്നതെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ മുഷ്താഖ്. തളിപ്പറമ്പ് സര്‍ സയ്യിദ് കോളജ് അലുമ്‌നി അസോസിയേഷന്‍ കണ്ണൂരില്‍ സംഘടിപ്പിച്ച ജസ്റ്റിസ് വി ഖാലിദ് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുത്വലാഖ് വിഷയത്തില്‍ 40 വര്‍ഷം മുമ്പ് അദ്ദേഹത്തിന്റെ വിധി ഇതിനു ഉദാഹരണമാണ്. തനിക്ക് സത്യമെന്നു തോന്നുന്ന നിലപാടുകളില്‍ ഉറച്ചുനില്‍ക്കുക എന്നതാണ് അദ്ദേഹത്തിന്റെ പ്രകൃതം. പക്ഷെ, ഫസ്ഖ് വിഷയത്തില്‍ തന്റെ വിധി തെറ്റിപ്പോയതായി അദ്ദേഹം പിന്നീട് പറഞ്ഞിരുന്നു. അവസരം കിട്ടുമ്പോള്‍ ആ വിധി തിരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നതായും അദ്ദേഹം പറഞ്ഞു. അലുമ്‌നി അസോസിയേഷന്‍ പ്രസിഡന്റ് സി വി ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സിഡിഎംഇഎ പ്രസിഡന്റ് കെ അബ്ദുല്‍ ഖാദര്‍, ജില്ലാ ജഡ്ജിമാരായ കൗസര്‍ എടപ്പകത്ത്, കെ സോമന്‍, മുന്‍ എംഎല്‍എ എ ഡി മുസ്തഫ, വി കെ അബ്ദുല്‍ നിസാര്‍, സര്‍ സയ്യിദ് കോളജ് പ്രിന്‍സിപ്പല്‍ പി ടി അബ്ദുല്‍ അസീസ്, മാനേജര്‍ അഡ്വ. പി മഹമൂദ്, മുന്‍ പ്രിന്‍സിപ്പല്‍ ഖലീല്‍ ചൊവ്വ, അഡ്വ. കെ വി അബ്ദുര്‍ റസാഖ്, മഹമൂദ് അള്ളാംകുളം, എം മീരാ ഷാന്‍ സംസാരിച്ചു.

RELATED STORIES

Share it
Top