ജസ്റ്റിസ് കര്‍ണന്റെ ഹരജി സുപ്രിംകോടതി തള്ളിന്യൂഡല്‍ഹി: കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി എസ് കര്‍ണന്റെ ഹരജി സുപ്രിംകോടതി നിരസിച്ചു. കോടതിയലക്ഷ്യത്തിന് സുപ്രിംകോടതി വിധിച്ച ആറുമാസം തടവ് സ്‌റ്റേ ചെയ്യാന്‍ വേണ്ടിയായിരുന്നു കര്‍ണന്‍ ഹരജി നല്‍കിയത്. കോടതി ഉത്തരവുപ്രകാരം കര്‍ണനെ അറസ്റ്റ് ചെയ്യാന്‍ ഇതുവരെ കൊല്‍ക്കത്ത പോലിസിന് കഴിഞ്ഞിട്ടില്ല.ജഡ്ജിമാരായ അശോക് ഭൂഷണ്‍, ദീപക് ഗുപ്ത എന്നിവരുടെ അവധിക്കാല ബെഞ്ച് മുമ്പാകെ കര്‍ണന്റെ അഭിഭാഷകന്‍ സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്.  സുപ്രിംകോടതി പ്രത്യേക ബെഞ്ചിറക്കിയ ഉത്തരവില്‍ കൂടുതലായി ഒന്നും ചെയ്യാനാവില്ലെന്ന് അവധിക്കാല ബെഞ്ച് അറിയിച്ചു. ഏഴംഗ ജഡ്ജിമാരുടെ പ്രത്യേക ബെഞ്ചായിരുന്നു മെയ് ഒമ്പതിന് ജസ്റ്റിസ് കര്‍ണന് കോടതിയലക്ഷ്യ കേസില്‍ ആറുമാസത്തെ ശിക്ഷ വിധിച്ചത്.6മാസത്തെ ശിക്ഷ വിധിച്ചത്.

RELATED STORIES

Share it
Top