ജവാന്‍മാരുടെ മരണത്തെ അവഹേളിച്ച് ബിജെപി എംപി

ലഖ്‌നൗ: ജവാന്‍മാരുടെ മരണത്തെ അവഹേളിച്ച് ബിജെപി എംപി. ഉത്തര്‍പ്രദേശിലെ റാംപൂരില്‍ നിന്നുള്ള ബിജെപി എംപി നേപ്പാള്‍ സിങ്ങ് ആണ് രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ച ജവാന്‍മാരുടെ മരണത്തെ അപമാനിച്ചത്. സൈനികര്‍ ജീവന്‍ ത്യജിക്കാന്‍ ബാധ്യസ്ഥരാണെന്നും അതില്‍ വലിയ പുതുമയില്ലെന്നുമായിരുന്നു എംപിയുടെ പരാമര്‍ശം.എല്ലാ ദിവസവും സൈനികര്‍ മരിക്കുമെന്നും സൈനികര്‍ കൊല്ലപ്പെടാത്ത ഒരു രാജ്യമെങ്കിലും പറഞ്ഞുതരാമോയെന്നും ചോദിച്ച എംപി ജീവന്‍ രക്ഷിക്കാന്‍ കഴിയുന്ന ഒരു മരുന്നെങ്കിലും പറഞ്ഞു തരാന്‍ കഴിയുമോയെന്നും ചോദിച്ചു.
പ്രസ്താവന വിവാദമായതോടെ  എംപി ക്ഷമാപണം നടത്തി. താന്‍ ആരുടെയെങ്കിലും വികാരം വ്രണപ്പെടുത്തിയെങ്കില്‍ ക്ഷമ ചോദിക്കുന്നതായും സൈനികരെ ശത്രുക്കളുടെ വെടിയുണ്ടകളില്‍ നിന്ന് രക്ഷപെടുത്താനുള്ള ഒരു ഉപകരണം ശാസ്ത്രജ്ഞര്‍ വികസിപ്പിക്കുന്നതിനെ കുറച്ചാണ് താന്‍ പറയാന്‍ ഉദ്ദേശിച്ചതെന്നും എംപി വിശദീകരിച്ചു.

RELATED STORIES

Share it
Top