ജവഹര്‍ മുനവറിനെതിരായ കേസ് : ഇരട്ടനീതിയെന്ന് യൂത്ത് ലീഗ്.കോഴിക്കോട്: ഫാറൂഖ് കോളേജ് അധ്യാപകന്‍ ജവഹര്‍ മുനവറിനെതിരേ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്ത നടപടിയില്‍ പ്രതിഷേധവുമായി യൂത്ത് ലീഗ്. സമാനമായ ആരോപണങ്ങള്‍ മുന്‍പ് പലര്‍ക്കുമെതിരെ ഉയര്‍ന്നപ്പോള്‍ കേസെടുക്കാതിരിക്കുകയും ജൗഹറിനെതിരെ മാത്രം കേസെടുക്കുകയും ചെയ്തത് ഇരട്ടനീതിയാണെന്നും ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സെക്രട്ടറി പി.കെ ഫിറോസ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
സംഘപരിവാരത്തെ തോല്‍പ്പിക്കും വിധം മുസ് ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിരന്തരമായി കേസുകള്‍ ചുമത്തുന്ന സമീപനമാണ് സര്‍ക്കാര്‍ തുടരുന്നത്. ശംസുദ്ദീന്‍ പാലത്തും എം.എം. അക്ബറും ജവഹര്‍ മുനവിറും സര്‍ക്കാറിന്റെ ഇത്തരം സമീപനത്തിന്റെ ഇരകളാണെന്നും നേതാക്കള്‍  പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

RELATED STORIES

Share it
Top