ജല സന്ദേശ യാത്രയ്ക്കു സമാപനം

പാപ്പിനിശ്ശേരി: ലോക ജലദിനമായ മാര്‍ച്ച് 22ന് പാപ്പിനിശ്ശേരി പഞ്ചായത്ത് പരിസരത്ത് നിന്നാരംഭിച്ച് സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലെയും നിരവധി സ്ഥലങ്ങളില്‍ 1400 കിലോമീറ്റര്‍ 10 ദിവസം സഞ്ചരിച്ച ജല സന്ദേശ യാത്ര സമാപിച്ചു. ജലം, ജീവാമൃതം എന്ന പ്രമേയത്തില്‍ ഓട്ടോതൊഴിലാളികളുടെ കൂട്ടായ്മയാണ് സംസ്ഥാനതല ബോധവല്‍ക്കരണ സന്ദേശയാത്ര നടത്തിയത്. ജലസംരക്ഷണം, ജല ഉപയോഗം, നിയന്ത്രണം വരുത്തേണ്ടതിന്റെ ആവശ്യകത, ജല സ്രോതസ്സുകളായ കിണറുകളും കുളങ്ങളും മലിനമാവാതെ നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം എന്നിവയില്‍ ജനമനസ്സുകളെ ഓര്‍മിപ്പിക്കുന്ന സന്ദേശ യാത്ര പാപ്പിനിശ്ശേരിയിലാണ് സമാപിച്ചത്. സമാപന സമ്മേളനം പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്
കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. ഡി സുരേന്ദ്രനാഥ്, കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അമീന്‍ മാങ്കടവ്, പഞ്ചായത്ത് മെംബര്‍ കോട്ടൂര്‍ ഉത്തമന്‍, കോണ്‍ഗ്രസ് പാപ്പിനിശ്ശേരി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി ചന്ദ്രന്‍, എസ്എടിയു(എച്ചഎംഎസ്) ജില്ലാ പ്രസിഡന്റ് അഡ്വ. കസ്തൂരി ദേവന്‍, മുസ്്‌ലിം യൂത്ത് ലീഗ് നേതാവ് സി പി റഷീദ്, ജയചന്ദ്രന്‍, യാത്രാ ക്യാപ്റ്റന്‍ കെ കെ മുഹമ്മദ് കുഞ്ഞി പാപ്പിനിശ്ശേരി സംസാരിച്ചു. യാത്രാംഗങ്ങളാ റംസി മുഹമ്മദലി, വി പി ജാബിര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top