ജല ദുരുപയോഗം തടയാന്‍ ബോധവല്‍ക്കരണം വേണം

മഞ്ചേരി: ജല ദുരുപയോഗം തടയാന്‍ ജനങ്ങളെ ബോധവല്‍കരിക്കണമെന്ന് ഏറനാട് താലൂക്ക് വികസന സമിതി. ചാലിയാര്‍ പുഴയില്‍ മലിനീകരണം അപകടാവസ്ഥയിലാണ്. ഇത് കുടിവെള്ള പദ്ധതികളെ ബാധിക്കുമെന്ന് ജലവിഭവ വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ യോഗത്തെ അറിയിച്ചു. ഭക്ഷ്യസുരക്ഷ നിയമപ്രകാരം എല്ലാ റേഷന്‍ കടകളിലും ഫിംഗര്‍ മെഷീന്‍ സ്ഥാപിക്കാന്‍ ആരംഭിച്ചതായി താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു. ഏറനാട് താലൂക്കിന്റെ പരിധിയിലേക്കുള്ള 176 കടകളിലേക്കും മെഷീന്‍ സ്റ്റോക്ക് എത്തിയിട്ടുണ്ട്.  ആനക്കയം, മലപ്പുറം, പൂക്കോട്ടൂര്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലാണ് ആദ്യം ആരംഭിക്കുകയെന്നും അധികൃതര്‍ അറിയിച്ചു.
മഞ്ചേരി ബീവറേജ് കോപറേഷനു മുന്നിലെ ഓട്ടോറിക്ഷ ക്യൂ ടിബി റോഡിലേക്ക് മാറ്റാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ട്രാഫിക്ക് എസ്‌ഐയോട് യോഗം നിര്‍ദേശിച്ചു.
കാവനൂര്‍ പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ പി സുരേഷ്, അസയ്ന്‍ കാരാട്ട്, കെ ടി ജോണി, സജി ഔസേപ്പ് പറമ്പില്‍, പി വി ശശികുമാര്‍, സി ടി രാജു, എംഎല്‍എ, എംപി പ്രതിനിധികള്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top