ജല അതോറിറ്റിയുടെ നടപടി ജില്ലാ ഉപഭോക്തൃ ഫോറം റദ്ദാക്കിആലത്തൂര്‍: വാട്ടര്‍ കണക്ഷനില്‍ വെള്ളം വരാത്ത സമയത്തും മീറ്റര്‍ പ്രവര്‍ത്തിച്ചതിനെ തുടര്‍ന്നുണ്ടായ റീഡിങ്  അടിസ്ഥാനപ്പെടുത്തി 29,862 രൂപ അടയ്കണമെന്ന് കാണിച്ച്  ജല അതോറിറ്റി നല്‍കിയ ബില്ല് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം റദ്ദാക്ക. ഉപഭോക്താവിനെ മനോവേദനപ്പെടുത്തിയതിന് നഷ്ടവും ചെലവും നല്‍കാനും ഉത്തരവിട്ടു. ജല അതോറിറ്റിയുടെ നെന്മാറ സെക്ഷന്‍ അസി. എന്‍ജിനീയര്‍, ചിറ്റൂര്‍ ഡിവിഷന്‍ അസി.എക്‌സി.എന്‍ജിനീയര്‍, പാലക്കാട് എക്‌സി. എന്‍ജിനീയര്‍ എന്നിവര്‍ക്കെതിരേ, അയിലൂര്‍ അരിയക്കോട് പുഴയ്ക്കല്‍ വീട്ടില്‍ റിട്ട.ആര്‍മി ഉദ്യോഗസ്ഥനായ ആര്‍നാരായണന്‍ നല്‍കിയ പരാതിയിലാണ് ഫോറം ഉത്തരവ്. 2006 ല്‍ നാരായണന്റെ വീട്ടിലേക്ക്എടുത്ത വാട്ടര്‍ കണക്ഷനില്‍ 2015 ഒക്ടോബര്‍മാസ ം വരെ വെള്ളം ഉപയോഗിക്കുകയും ചാര്‍ജ് അടയ്ക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് പണമടക്കാന്‍ ചെന്നപ്പോള്‍ 30,697 രൂപ കുടിശ്ശികയുണ്ടെന്നും അത് കൂടി അടക്കണമെന്നും നെന്മാറ ഓഫിസില്‍ നിന്ന് വാക്കാല്‍ ആവശ്യപ്പെട്ടു. മാത്രമല്ല കുടിശ്ശിക അടക്കാതെ സംഖ്യ സ്വീകരിക്കില്ലെന്നും അറിയിച്ചു. 2012ല്‍ പൈപ്പില്‍വെള്ളം വരാത്ത സമയം മീറ്റര്‍ പ്രവര്‍ത്തിക്കുന്നതായി കാണപ്പെട്ടപ്പോള്‍ 2012 ഫെബ്രുവരി 10ന് നെന്മാറ ഓഫിസില്‍ ഇത് സംബന്ധിച്ച് നാരായണന്‍ പരാതി നല്‍കിയിരുന്നു. ഈ പാരാതിയില്‍ നടപടിയൊന്നും അതോറിറ്റി സ്വീകരിക്കാതെയാണ് അധിക സംഖ്യ അടക്കണമെന്ന് ആവശ്യപ്പെട്ടത്. ലഭിക്കാത്ത വെള്ളത്തിന് ഭീമമായ സംഖ്യ അടയ്ക്കാക്കാന്‍ ആവശ്യപ്പെട്ടതിന്റെ മനോവേദനയിലായ നാരായണന്‍ ആലത്തൂരിലെ ഫോറം ഫോര്‍്യൂ കണ്‍സ്യൂമര്‍ ജസ്റ്റീസ് എന്ന സംഘടനയുടെ സഹായം തേടി. വസ്തുതകള്‍ പരിശോധിച്ച സംഘടനകാര്യങ്ങള്‍ വിശദീകരിച്ച് മൂന്ന് എതിര്‍കക്ഷികള്‍ക്കും കത്തയച്ചു. എന്നാല്‍സംഖ്യയുടെ കാര്യത്തി ല്‍ പുനപ്പരിശോധനക്ക് ജല അതോറിറ്റി തയ്യാറായില്ല. 29,862 രൂപ അടക്കണമെന്ന്കാണിച്ച് ബില്ലും നല്‍കി. തുടര്‍ന്നാണ് കണ്‍സ്യൂമര്‍ ജസ്റ്റീസിന്റെ സഹായത്തോടെ പരാതി ജില്ലാ ഫോറത്തിലെത്തിയത്. വെള്ളം കിട്ടാത്ത കാലത്ത് മീറ്റര്‍ പ്രവര്‍ത്തിച്ചുവെന്ന് കാണിച്ച് ഉപഭോക്താവിന് നല്‍കിയ 29,862 രൂപയുടെ  ബില്ല് റദ്ദ് ചെയ്യാനും, 2013 ഫെബ്രുവരി 7നും 2016 ഏപ്രില്‍ 23നും ഇടയിലെ 12 മാസത്തെ ഉപയോഗം കണക്കാക്കി അതിന്റെ അടിസ്ഥാനത്തില്‍ പുതിയ ബില്ല് നല്‍കാനും, ചെലവിനത്തില്‍ രണ്ടായിരം രൂപയും, മനക്ലേശത്തിന് 3000 രൂപയും ഒരു മാസത്തിനകം നല്‍കാനുമാണ് പി ആര്‍ ഷിനി പ്രസിഡന്റും കെ പിസുമ, വി പി അനന്ത നാരായണന്‍ അംഗങ്ങളുമായുള്ള ജില്ലാ ഫോറം ഉത്തരവിട്ടുള്ളത്.

RELATED STORIES

Share it
Top