ജലാശയ ശുചീകരണയജ്ഞം തുടങ്ങി

കോട്ടയം: മീനച്ചിലാര്‍ മീനന്തറയാര്‍ കൊടൂരാര്‍ എന്നീ നദികളും അവയെ തമ്മില്‍ ബന്ധിപ്പിക്കുന്നതും അവയിലേക്ക് ഒഴുകിയെത്തുന്നതുമായ  തോടുകളും ശുചീകരിക്കുന്നതിനുള്ള  യജ്ഞത്തിന് തുടക്കമായി. ശുചീകരണത്തിനായി  എല്ലാവരും ജലാശയങ്ങളിലേക്ക് എന്ന പരിപാടി ‘ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നടന്നു.  ജില്ലാതല ഉദ്ഘാടനം നട്ടാശ്ശേരി എലിപ്പുലിക്കാട്ട് കടവില്‍ ഹരിത കേരള മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി എന്‍ സീമ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
പൂഞ്ഞാര്‍ ഗ്രാമപ്പഞ്ചായത്തില്‍ പി സി ജോര്‍ജ് എംഎല്‍എ, അയ്മനം ഗ്രാമപ്പഞ്ചായത്തില്‍ സുരേഷ്‌കുറുപ്പ് എംഎല്‍എ  കാണക്കാരിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, കൊഴുവനാലില്‍  ജില്ലാ പഞ്ചായത്ത് അംഗം ബെറ്റി റോയി, കിടങ്ങൂരില്‍  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്തച്ചന്‍ താമരശ്ശേരി എന്നിവരും പൂഞ്ഞാര്‍ തെക്കേക്കര, തലപ്പലം, തലനാട്, മൂന്നിലവ്, തിടനാട്, മേലുകാവ്, അയ്മനം, കുമരകം, അതിരമ്പുഴ, ആര്‍പ്പൂക്കര, കടനാട്, മീനച്ചില്‍, കൊഴുവനാല്‍, ഭരണങ്ങാനം, കരൂര്‍, മുത്തോലി, വാകത്താനം, മാടപ്പള്ളി, അയര്‍കുന്നം, പനച്ചിക്കാട്, കുറിച്ചി, മണര്‍കാട്, പാമ്പാടി, കിടങ്ങൂര്‍, രാമപുരം, കാണക്കാരി, കുറവിലങ്ങാട്, കറുകച്ചാല്‍ എന്നീ ഗ്രാമപ്പഞ്ചായത്തുകളില്‍  പ്രസിഡന്റുമാരൂം ശുചീകരണ ഉദ്ഘാടനം ചെയ്തു.
രാഷ്ട്രീയ പാര്‍ട്ടികളുടെയും മത സാമുദായിക സംഘടനകളുടെയും സഹകരണത്തോടെ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ദേശീയ തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ മിഷന്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, അയല്‍ക്കൂട്ടങ്ങള്‍, സ്വയംസഹായ സംഘങ്ങള്‍, വിദ്യാലയങ്ങള്‍, ക്ലബ്ബുകള്‍, പൊതുപ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ്  ജലാശയ ശുചീകരണ യജ്ഞം നടത്തുന്നത്. ജില്ലാ പഞ്ചായത്ത്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, ജില്ലാ ഭരണകൂടം, ശുചിത്വ മിഷന്‍, ഹരിത കേരളം മിഷന്‍, മീനച്ചിലാര്‍ മീനന്തറയാര്‍ കൊടൂരാര്‍ പുനര്‍സംയോജന കൂട്ടായ്മ എന്നിവ ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

RELATED STORIES

Share it
Top