ജലസംരക്ഷണ ബോധവല്‍ക്കരണം അനിവാര്യം

എടത്തല: ജലത്തിന്റെ അമിതോപയോഗത്തിനെതിരേയും ജലമലിനീകരണത്തിനെതിരേയും ബോധവല്‍ക്കരിക്കല്‍ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന പ്രസിഡന്റ് പാണക്കാട് അസീല്‍ അലി ശിഹാബ്തങ്ങള്‍.
'കരുതിവയ്ക്കാം ജീവന്റെ തുള്ളികള്‍ നാളേക്കായ്' എന്ന പ്രമേയത്തില്‍ എടത്തല എന്‍എഡി കവല ഹിദായത്തുല്‍ ഇസ്്‌ലാം മദ്‌റസാ ഹാളില്‍ നടന്ന സമസ്ത കേരള സുന്നി ബാലവേദി ആചരിക്കുന്ന ദൈ്വമാസ കാംപയിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എടത്തല റെയിഞ്ച് പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ ഫൈസി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ പേങ്ങാട്ട്‌ശ്ശേരി ചീഫ് ഇമാം അബൂബക്കര്‍ ഹുദവി മുണ്ടംപറമ്പ് പ്രമേയ പ്രഭാഷണം നടത്തി. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് ഇസ്മായില്‍ ഫൈസി ദുആക്ക് നേതൃത്വം നല്‍കി. മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ പ്രിസിഡന്റ് ടി എ ബഷീര്‍, സെക്രട്ടറി സിയാദ് ചെമ്പറക്കി, ഉസ്മാന്‍ ഹാജി തോലക്കര, അഡ്വ.വി കെ സിദ്ദീഖ്, ടി കെ മുഹമ്മദ് മുസ്്‌ല്യാര്‍, ഷാജഹാന്‍ അല്‍ഖാസിമി സംസാരിച്ചു. എസ്ബിവി സംസ്ഥാന വര്‍ക്കിങ്് പ്രസിഡന്റ്് ഷഫീഖ് മണ്ണഞ്ചേരി ജലസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ്ബിവി സംസ്ഥാന ജോ. സെക്രട്ടറി റിസാല്‍ദര്‍ അലി, ജില്ലാ പ്രസിഡന്റ് മുഹമ്മദ് സമീല്‍ സംസാരിച്ചു.

RELATED STORIES

Share it
Top