ജലസംരക്ഷണ ത്തിന് ജനകീയ കൂട്ടായ്

മകല്‍പ്പറ്റ: ജനകീയ കൂട്ടായ്മയില്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്താന്‍ ഹരിതകേരള മിഷന്‍ സമിതികള്‍ മുന്നിട്ടിറങ്ങുന്നു. നഗരസഭ, ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളില്‍ പ്രാദേശിക ജലസംരക്ഷണം ഉറുപ്പുവരുത്തുന്നതിനായാണ് സാങ്കേതിക സമിതികള്‍. നീര്‍ത്തടാടിസ്ഥാനത്തില്‍ പദ്ധതികള്‍ രൂപീകരിച്ച് ജലസാക്ഷരത, ബജറ്റിങ്, ജലസുരക്ഷ എന്നിവയിലൂന്നിയാണ് ജനകീയ കൂട്ടായ്മകള്‍ പ്രവര്‍ത്തിക്കുക. ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സമഗ്ര ശുചിത്വമാലിന്യ പദ്ധതി നിര്‍വഹണത്തിന് പിന്നാലെയാണ് ജലസംരക്ഷണ പ്രവര്‍ത്തനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഭൂമിയും മണ്ണും ജലവും വായുവും മലിനമാക്കാതെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും പാരിസ്ഥിതിക പുനസ്ഥാപന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുകയെന്നതാണ് ലക്ഷ്യം. പ്രാഥമിക ഉല്‍പാദനം, ജലവിഭവം, ശുചിത്വം-മാലിന്യ സംസ്‌കരണം എന്നീ മേഖലകളില്‍ തയ്യാറാക്കുന്ന പദ്ധതി രേഖകളുടെ നിര്‍വഹണത്തിന് മുന്‍ഗണന നല്‍കും. മണ്ണ് സംരക്ഷണം കര്‍മസമിതിയുടെ നേതൃത്വത്തിലാണ് സമിതി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. ഗ്രാമപഞ്ചായത്ത്തല സാങ്കേതിക സമിതിയില്‍ ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍, സിഡിഎസ് അധ്യക്ഷന്‍, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി, കൃഷി ഓഫിസര്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാര്‍, പഞ്ചായത്ത് എന്‍ജിനീയര്‍, തൊഴിലുറപ്പ് എന്‍ജിനീയര്‍, മൂന്നു വിദഗ്ധര്‍, നീര്‍ത്തട വികസന പരിപാടിയില്‍ പരിചയമുള്ള സന്നദ്ധ സംഘടനാ പ്രതിനിധി എന്നിവര്‍ അംഗങ്ങളായിരിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കര്‍മസമിതി അധ്യക്ഷനും ജലസേചന വകുപ്പിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ കണ്‍വീനറുമായിരിക്കും. ത്രിതല പഞ്ചായത്ത് സമിതിയുടെ ഘടനയും ഈ രീതിയിലാണ്.

RELATED STORIES

Share it
Top