ജലസംരക്ഷണത്തിന് പുതിയ പാഠം പകര്‍ന്ന് രവിന്ദ്രന്‍ മാസ്റ്റര്‍

രാമപുരം: കുടിവെള്ളത്തിന് നെട്ടോട്ടമോടുന്ന ഇക്കാലത്ത് ജലസംരക്ഷണത്തിന് പുതിയ പാഠം പകര്‍ന്ന് നടുറോഡിലെ വെള്ളകെട്ടുകള്‍ക്ക് മാതൃകാപദ്ധതിയിലൂടെ പരിഹാരം കണ്ടെത്തിയിരിക്കുകയാണ് രാമപുരത്തെ പി എം രവീന്ദ്രന്‍ മാസ്റ്റര്‍. മലപ്പുറം പെരിന്തല്‍മണ്ണ ദേശീയപാതയില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും മഴക്കാലമായാല്‍ ഒഴുകിയെത്തുന്ന വെള്ളം രാമപുരം സ്‌ക്കൂള്‍പടിയിലെ വടക്കാങ്ങര റോഡിലാണ് തളം കെട്ടി നില്‍ക്കാറുള്ളത്. ഇത് കാരണം വലിയ ഗര്‍ത്തവും റോഡില്‍ രൂപപെടുന്നതോടെ ഇതുവഴിയുള്ള ഗതാഗതവും കാല്‍നടയും വഴിമുട്ടുന്നു. തൊട്ടുത്തുള്ള സ്‌കൂളിലേക്കും മദ്‌റസയിലേക്കും പോകുന്ന വിദ്യാര്‍ഥികള്‍ വരെ പ്രയാസപെട്ടാണ് യാത്ര ചെയ്യാറുള്ളത്. റോഡ് ഉയര്‍ത്തി മറ്റുപരിഹാരമാര്‍ഗങ്ങള്‍ തേടിയെടുക്കുന്നതിന് വേണ്ടി നാട്ടുക്കാരോടൊപം രവിന്ദ്രന്‍ മാസ്റ്റും ഒന്നര പതിറ്റാണ്ടായി ചുവപ്പ് നാടകളോടെപ്പം യാത്ര തുടങ്ങിയിട്ട് പരിഹാരം ഫയലില്‍ ഒതുങ്ങി.പൊതുപ്രവര്‍ത്തകനും അറിയപെടുന്ന കോണ്‍ഗ്രസ് നേതാവുമയ രവീന്ദ്രന്‍ മാഷും ഭാര്യ ശോഭന ടീച്ചറും നാടിന്റെ പൊതുനന്മക്കായി അന്തിമ തീരുമാനമെടുത്തു, വെള്ളക്കെട്ട് ഒഴിവാക്കുന്നതോടൊപ്പം ജല സംരക്ഷണവും. അതിനായി വീടിന്റെ മുന്‍മ്പില്‍ വെള്ളം കെട്ടി നില്‍ക്കുന്ന ഭാഗത്തെ കവാടം പൂര്‍ണമായും അടച്ച് മറ്റൊരു ഭാഗത്തേക്ക് കവാടം മാറ്റി. മതിലിന്റെ താഴെ ഭാഗം തുറന്ന് വീട്ട് മുറ്റം വഴി അന്‍മ്പത് മീറ്റര്‍ ദൂരത്തിലേക്ക് ചാല് കീറിയിട്ടുണ്ട്. ഏഴ് മീറ്റര്‍ താഴ്ചയില്‍ രണ്ടര മീറ്റര്‍ വീതിയില്‍ എസ്‌കവേറ്റര്‍ ഉപയോഗിച്ച് വലിയ കുഴി വെട്ടി ചെങ്കല്ല് കൊണ്ട് പാര്‍ശ്വഭിത്തി സ്ഥാപിച്ച് മഴക്കുഴി നിര്‍മാണം തുടങ്ങി. വീടിന്റെ അടുക്കളയോട് ചേര്‍ന്ന് ജലസംരക്ഷണത്തി പുതിയ പാഠം പകര്‍ന്ന് നല്‍കി മഴവെള്ള സംഭരണിയാണ് ഒരുക്കുന്നത്. പൊതുവഴിയിലെ വെള്ളക്കെട്ടിന് പരിഹാരത്തിനായി വിട്ടു വിഴ്ചകള്‍ നല്‍കി സമൂഹത്തിന് പുതിയ പാഠങ്ങാള്‍ പകര്‍ന്ന് നല്‍കി മാതൃയായിരിക്കുകയാണ് തലമുറകളുടെ ഗുരുനാഥന്‍മാരായ അധ്യാപക ദമ്പതിമാര്‍. മുപ്പത്തിയഞ്ച് വര്‍ഷത്തെ അധ്യാപക വൃത്തിയില്‍ നിന്ന് ഈ മാസം 17 ന് ശോഭന ടീച്ചര്‍ വിരമിക്കുന്നു. തന്റെ സ്‌കൂളിലെ കുട്ടികള്‍ക്ക് വരാനിരിക്കുന്ന നാളിലെങ്കിലും വെള്ളകെട്ടിനെ ഭയപ്പെടാതെ യാത്ര ചെയ്യാനുള്ള മാതൃകാ സ്‌നേഹ വിരമിക്കല്‍ സമ്മാനമാണ് സമര്‍പ്പിചിരിക്കുന്നത്.

RELATED STORIES

Share it
Top