ജലസംഭരണിക്ക് സമീപം അപകടകരമായ വിധത്തില്‍ മണ്ണെടുപ്പ്

മാള: കൊടവത്തുകുന്നിലെ കൂറ്റന്‍ ജലസംഭരണിക്ക് സമീപം അപകടകരമായ വിധത്തി ല്‍ മണ്ണെടുപ്പ്. 30 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ജലസംഭരണിക്ക് തൊട്ടടുത്തുള്ള സ്ഥലങ്ങളില്‍പോലും ഉദ്യോഗസ്ഥരേയും നാട്ടുകാരേയും കബളിപ്പിച്ചുകൊണ്ടുള്ള ചെമ്മണ്ണ് ഖനനം നടക്കുന്നുണ്ട്.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടാങ്കിന്റെ ചുറ്റളവിലുള്ള മണ്ണ് ഖനനം ജില്ലാ കലക്ടര്‍ ഇടപെട്ട് കര്‍ശനമായി നിരോധിച്ചിരുന്നതാണ്.
ഇതിനുശേഷവും അധികൃതരെ വെല്ലുവിളിച്ചുകൊണ്ടുള്ള മണ്ണെടുപ്പ് പലവട്ടം നടന്നു. പോലിസിന്റെയും റവന്യൂ അധികൃതരുടെയും ഒത്താശയോടെയുമുള്ള മണ്ണെടുപ്പും നടക്കുന്നുണ്ട്. മാളയിലെ ഏറ്റവും ഉയര്‍ന്ന കുന്നായിരുന്ന കൊടവത്ത് കുന്നിന്റെ ഉയരം ഇതുമൂലം ക്രമേണ കുറഞ്ഞു കുറഞ്ഞു വരികയാണ്. അധികൃതരുടെ ഭാഗത്ത് നിന്നും കര്‍ശനമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ജില്ലയെന്നല്ല സംസ്ഥാനം തന്നെ കണ്ട ഏറ്റവും വലിയ ദുരന്തത്തിന് മാള വേദിയാകാനുള്ള സാധ്യത ഏറെയാണ്. ഭൂകമ്പത്തിന്റെ നാടായി കേരളം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ടാങ്കിന് സമീപപ്രദേശങ്ങളില്‍ നേരിയതോതിലുള്ള ഭൂകമ്പമുണ്ടായാല്‍പോലും ദുരന്തത്തിന് കാരണമാകുമോയെന്ന ആശങ്കയിലാണ് പരിസരവാസികള്‍. ഒരുകാലത്ത് മയില്‍, കുറുക്കന്‍, മാന്‍, മുയലുകള്‍ തുടങ്ങീ ഒട്ടേറേ വന്യജന്തുക്കള്‍ അധിവസിച്ച മലയാണ് ക്രമേണ ഇല്ലാതാക്കുന്നത്. വീട് വെക്കാനും മറ്റുമായി അസ്ഥിവാരം കോരുന്ന തരത്തിലുള്ള മണ്ണ് ഖനനവുമുണ്ട്. റോഡുണ്ടാക്കലും നടക്കുന്നുണ്ട്. മണ്ണ് ഖനനത്തിനായി
കോളനികള്‍ തുടങ്ങി നൂറുകണക്കിന് വീടുകള്‍വെച്ചുകൊണ്ട് ഒട്ടനവധി കുടുംബങ്ങള്‍ ടാങ്കിന്റെ സമീപങ്ങളിലായുണ്ട്. താഴ്ഭാഗം സ്വന്തമാക്കിയവര്‍ കല്ല് ലഭിക്കാനാണ് ആദ്യമായി കുഴിച്ചത്. ക്രമേണയിത് ചെങ്കല്‍ ഖനിയാക്കി മാറ്റി. ഇരിക്കുന്ന കൊമ്പാണ് വെട്ടുന്നതെന്ന് മനസ്സിലാക്കാതെയുള്ള ചെങ്കല്‍, ചെമ്മണ്ണ് ഖനനമാണ് നടക്കുന്നത്. ടണ്‍ കണക്കിന് മണ്ണ് ഇതിനകം കടത്തി. ഭൂകമ്പം വന്നാല്‍ ഭയപെടേണ്ട സാഹചര്യത്തില്‍അവശേഷിക്കുന്ന2വയെങ്കിലും സംരക്ഷിക്കപ്പെടണമെന്ന ആവശ്യമാണ് ശക്തമായി ഉയരുന്നത്.

RELATED STORIES

Share it
Top