ജലമനുഷ്യനും ഊമപ്പെണ്ണും; ഭ്രമാത്മകമാം ഒരു പ്രണയകഥ

കെ പി  മുനീര്‍

കോഴിക്കോട്: മല്‍സ്യമനുഷ്യനും ഊമപ്പെണ്ണും തമ്മിലെ ഭ്രമാത്മക പ്രണയകഥ അഭ്രപാളിയില്‍ പകര്‍ത്തിയ ചിത്രമാണ്് മികച്ച സിനിമ, സംവിധായകന്‍ അടക്കം നാല് ഓസ്‌കറുകള്‍ വാരിക്കൂട്ടിയ ദി ഷെയ്പ് ഓഫ് വാട്ടര്‍. അമേരിക്കയും സോവിയറ്റ് യൂനിയനും തമ്മില്‍ ശീതയുദ്ധം കൊടുമ്പിരികൊണ്ട 1962 കാലത്ത് അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ അതീവ സുരക്ഷാ ലബോറട്ടറിയിലെ പരിചാരികയായ ഊമപ്പെണ്‍കുട്ടിയും ശാസ്ത്രീയ പരീക്ഷണത്തിന് അവിടെയെത്തിച്ച മല്‍സ്യമനുഷ്യനും തമ്മില്‍ പിരിയാനാവാത്ത ബന്ധമായി. മെക്‌സിക്കന്‍ സംവിധായകന്‍ ഗ്യുല്ലെര്‍മോ ഡെല്‍ ടോറോ ഷെയ്പ് ഓഫ് വാട്ടറില്‍ അവതരിപ്പിച്ചതിതാണ്. സംഗീതത്തിനും പ്രൊഡക്ഷന്‍ ഡിസൈനിങിനുമുള്ള പുരസ്‌കാരങ്ങളും ഈ ചിത്രത്തിനാണ്്. 2017ലെ വെനീസ് മേളയില്‍ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡണ്‍ ലയണ്‍ പുരസ്‌കാരം ഷെയ്പ് ഓഫ് വാട്ടറിനായിരുന്നു. ടൊറോന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച അംഗീകാരം ലഭിച്ചു. 12.6 കോടി ഡോളര്‍ ഇതിനകം വാരിക്കൂട്ടിയ ദി ഷെയ്പ് ഓഫ് വാട്ടര്‍ ബോക്‌സോഫിസ് ഹിറ്റുമാണ്്. വിചിത്രമെന്നു തോന്നാവുന്ന കഥയിലെ കമിതാക്കള്‍ അനാദികാലം ഒരുമിച്ച് ജലലോകത്ത്് ജീവിക്കുമെന്ന് പറയാതെ പറഞ്ഞ് ഷെയ്പ് ഓഫ് ദി വാട്ടര്‍ തീരുന്നു.

RELATED STORIES

Share it
Top