ജലന്ധര്‍ ബിഷപ്പിന് വേണ്ടി പ്രാര്‍ഥിക്കണമെന്ന് രൂപതയുടെ കത്ത്‌

കോട്ടയം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി പ്രാര്‍ഥിക്കണമെന്നാവശ്യപ്പെട്ട് രൂപതയ്ക്കു കീഴിലെ സ്ഥാപനങ്ങള്‍ക്ക് വികാരി ജനറലിന്റെ കത്ത്.
പള്ളികളില്‍ നടത്തുന്ന പ്രാര്‍ഥനകളില്‍ ബിഷപ്പിന്റെ കാര്യവും ഉള്‍പ്പെടുത്തണം. കന്യാസ്ത്രീയുടെ പീഡനം സംബന്ധിച്ച വിഷയം രൂപതയുടെ പ്രതിച്ഛായക്ക് കളങ്കമേല്‍പ്പിച്ചെന്നും കത്തില്‍ പറയുന്നു.
പ്രാര്‍ഥനാ സഹായം ആവശ്യപ്പെട്ടു രൂപതാ വികാരി ജനറല്‍ മാത്യു കോക്കണ്ടമാണ് കത്ത് നല്‍കിയിരിക്കുന്നത്. ജലന്ധര്‍ ബിഷപ്പിനെതിരേ സഭയ്ക്കുള്ളില്‍ പലതവണ പരാതിപ്പെട്ടിട്ടും പീഡനത്തിനിരയായ കന്യാസ്ത്രീക്ക് യാതൊരു നീതിയും ലഭിച്ചില്ലെന്ന തെളിവുകള്‍ പുറത്തുവരുന്നതിനിടെ ബിഷപ്പിനു വേണ്ടി പ്രാര്‍ഥിക്കണമെന്നാവശ്യപ്പെട്ട് രൂപതാ വികാരി ജനറല്‍ രംഗത്തുവന്നത് വിവാദമായിരിക്കുകയാണ്.
അതിനിടെ, തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ ജലന്ധര്‍ സഭയ്ക്കു കീഴിലുള്ള കണ്ണൂരിലെ മഠങ്ങളില്‍നിന്ന് അന്വേഷണസംഘം തെളിവെടുക്കും.

RELATED STORIES

Share it
Top