ജലന്ധര്‍ ബിഷപ്പിന് എതിരായ പരാതി: കര്‍ദിനാളിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

കൊച്ചി: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരേ കന്യാസ്ത്രീ പരാതി നല്‍കിയിരുന്നുവെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അന്വേഷണസംഘം ഇന്ന്  കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴിയെടുക്കുമെന്നു വിവരം. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം രാവിലെ 10ന് കാക്കനാട് സെന്റ് തോമസ് മൗണ്ടിലെത്തിയാവും കര്‍ദിനാളിന്റെ മൊഴി രേഖപെടുത്തുകയെന്നാണ് അറിയുന്നത്്. ഫ്രാങ്കോ മുളയ്ക്കലില്‍ നിന്നു താനടക്കം പലര്‍ക്കുമുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പരാതി നല്‍കിയിരുന്നെന്ന് കന്യാസ്ത്രീ നേരത്തെ അറിയിച്ചിരുന്നു. കന്യാസ്ത്രീയടക്കമുള്ള സംഘം തന്നെ വന്നുകണ്ടിരുന്നുവെന്ന് നേരത്തെ കര്‍ദിനാളും പറഞ്ഞിരുന്നു. ഇതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തുകയാണ് അന്വേഷണസംഘം ലക്ഷ്യമാക്കുന്നത്.

RELATED STORIES

Share it
Top