ജലന്ധര്‍ ബിഷപ്പിന്റെ മൊബൈല്‍ രേഖ ഹാജരാക്കണമെന്ന് കോടതി

കോട്ടയം: കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ മൊബൈല്‍ ഫോണ്‍ രേഖകള്‍ ഹാജരാക്കണമെന്ന് കോട്ടയം പാലാ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശം. എയര്‍ടെല്‍, ബിഎസ്എന്‍എല്‍ മൊബൈല്‍ സേവനദാതാക്കളോടാണ് 18നകം രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 2014 മുതല്‍ 2016 വരെയുള്ള മൊബൈല്‍ രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ മൊബൈല്‍ കമ്പനികളെ സമീപിച്ചിരുന്നുവെങ്കിലും ഇതിനു കമ്പനികള്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് അന്വേഷണസംഘം കോടതിയെ സമീപിക്കുകയായിരുന്നു. ഇതിലാണ് ഇപ്പോള്‍ കോടതി ഉത്തരവുണ്ടായിരിക്കുന്നത്. മൊബൈല്‍ രേഖകള്‍ കൂടി പരിശോധിച്ച് ബിഷപ്പിനെതിരേ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ലക്ഷ്യം.

RELATED STORIES

Share it
Top