ജലന്ധര്‍ ബിഷപ്പിനെതിരായ പരാതി പിന്‍വലിക്കാന്‍ സ്ഥലം ഉള്‍പ്പെടെ വാഗ്ദാനം ചെയ്ത് സഭാവൈദികന്‍

കോഴിക്കോട്: ജലന്ധര്‍ ബിഷപ്പിനെതിരായ പരാതി പിന്‍വലിക്കാന്‍ കന്യാസ്ത്രീക്കുമേല്‍ സമ്മര്‍ദ തന്ത്രവുമായി സഭ. സിഎംവൈ സഭാവൈദികന്‍ ഫാ. ജെയിംസ് ഏര്‍ത്ത കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട്  കന്യാസ്ത്രീയോട് ഫോണില്‍ സംസാരിക്കുന്നതിന്റെ ഓഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.


ബിഷപ്പ് വളരെ ശക്തനാണ്. കേസുമായി മുന്നോട്ടുപോയാല്‍ തിരിച്ചടി നേരിടും. പരാതിക്കാരയ കന്യാസ്ത്രീകള്‍ക്ക് കാഞ്ഞിരപ്പള്ളിയില്‍ പുതിയ സ്ഥലം വാങ്ങി നല്‍കാം. പുതിയ കോണ്‍വെന്റ് തുടങ്ങി അവിടെ സുരക്ഷിതമായി കഴിയാം. ഇതിനെല്ലാം ജലന്ധര്‍ രൂപത സഹായിക്കും. എന്നാല്‍ ഇതിന് ആദ്യം കേസ് പിന്‍വലിക്കണമെന്നുമാണ് ഫാ. ജെയിംസ് പറയുന്നത്. എന്നാല്‍ കേസ് പിന്‍വലിക്കില്ലെന്ന മറുപടിയാണ് കന്യാസ്ത്രീ നല്‍കുന്നത്.

RELATED STORIES

Share it
Top